തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജ വലിയൊരു ഊരാക്കുടുക്കില്‍ നിന്നു രക്ഷപ്പെട്ടു. മന്ത്രിക്കെതിരായ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ പ...
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജ വലിയൊരു ഊരാക്കുടുക്കില്‍ നിന്നു രക്ഷപ്പെട്ടു. മന്ത്രിക്കെതിരായ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ പാരാമര്‍ശം ഡിവിഷന് ബെഞ്ച് നീക്കിയതോടെയാണ് രാജിയുടെ വക്കിലെത്തിയ മന്ത്രി തത്കാലം രക്ഷപ്പെട്ടിരിക്കുന്നത്.
ഇതോടെ, മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തിവന്ന സത്യഗ്രഹ സമരം അവസാനിപ്പിച്ചു. ഇതും മന്ത്രിക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
ബാലാവകാശ കമ്മിഷന് നിയമനത്തില്‍ മന്ത്രിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് നീക്കിയതിന് പിന്നാലെയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സത്യഗ്രഹം അവസാനിപ്പിച്ചത്.
ഇതേസമയം, ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം പൊതു സമൂഹത്തിന്റെ പിന്തുണയോടെ തുടരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കമ്മിഷനില്‍ രാഷ്ട്രീയക്കാരെ തിരുകി കയറ്റാന്‍ മന്ത്രി ശ്രമിച്ചെന്ന പരാമര്‍ശമാണ് ഡിവിഷന് ബെഞ്ച് നീക്കം ചെയ്തത്. മന്ത്രിയെ കേള്‍ക്കാതെയാണ് പരാമര്‍ശങ്ങള്‍ നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് നീക്കിയത്.
ഇതേസമയം, ബലാവകാശ കമ്മിഷനിലേക്കുള്ള നിയമനം റദ്ദാക്കിയ സിംഗില്‍ ബെഞ്ച് നടപടി നിലനില്‍ക്കുമെന്നും ഡിവിഷന് ബെഞ്ച് അറിയിച്ചു.
ശൈലജയ്ക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യപ്പെട്ട് ബുധനാഴ്ചയാണ് സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.
ഇന്നലെ കോടതി ശൈലജയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതോടെയാണ് മന്ത്രി വെട്ടിലായിരുന്നത്. ഇന്നു പക്ഷേ, കോടതി നിലപാട് മയപ്പെടുത്തുകയായിരുന്നു.
ഇതേസമയം, ഈ വിഷയത്തില്‍ മന്ത്രിക്കെതിരേ അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവിട്ടത് സര്‍ക്കാരിനു തിരിച്ചടിയായിട്ടുണ്ട്.
COMMENTS