നിയമപോരാട്ടത്തിനും പരിശീലനത്തിന് നല്‍കിയ സാന്പത്തിക സഹായങ്ങള്‍ക്കും കായിക മന്ത്രി എ.സി. മൊയ്തീനെ പി.യു. ചിത്ര നന്ദി അറിയിച്ചു തിരുവ...
നിയമപോരാട്ടത്തിനും പരിശീലനത്തിന് നല്‍കിയ സാന്പത്തിക സഹായങ്ങള്‍ക്കും കായിക മന്ത്രി എ.സി. മൊയ്തീനെ പി.യു. ചിത്ര നന്ദി അറിയിച്ചു
തിരുവനന്തപുരം: അത്‌ലറ്റ് പി.ടി. ഉഷ കടന്നുവന്ന വഴികള്‍ മറന്നുപോയെന്നും അതു കഷ്ടമാണെന്നും പി.യു ചിത്രയെ ലോക അത്‌ലറ്റിക് ചാന്പ്യന്‍ഷിപ്പില്‍നിന്ന് ഒഴിവാക്കിയതിനു കാരണക്കാരിയായ ഉഷ തെറ്റ് ഏറ്റുപറയണമെന്നും മന്ത്രി ജി സുധാകരന്‍.
ലോക അത്‌ലറ്റിക് ചാന്പ്യന്‍ഷിപ്പിന് യോഗ്യത നേടിയിട്ടാണ് ലണ്ടനിലേക്കു പോകാനുള്ള ഇന്ത്യന്‍ ടീമില്‍നിന്നു ചിത്രയെ തഴഞ്ഞത്. കേരളത്തിന്റെ പൂര്‍ണ പിന്തുണ ചിത്രയ്ക്കാണ്.
തന്നെ തഴഞ്ഞതിനെതിരേ ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ച ചിത്രയ്ക്ക് അനുകൂല വിധി ലഭിച്ചിട്ടും ആ വിധി നടപ്പാക്കാന്‍ കഴിയില്ലെന്ന നിലപാട് ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ സ്വീകരിക്കുകയായിരുന്നു.
ലോക ചാന്പ്യന്‍ഷിപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കാനുള്ള സമിതിയുടെ പ്രത്യേക നിരീക്ഷകയായിരുന്നു ഉഷ. അവര്‍ കൂടി പങ്കെടുത്ത യോഗത്തിലാണ് ചിത്രയെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. അതുകൊണ്ടു തന്നെ ചിത്രയെ ഒഴിവാക്കിയതില്‍ ഉഷയ്ക്കും പങ്കുണ്ടെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജി.എസ്. രണ്‍ധാവ വെളിപ്പെടുത്തിയിരുന്നത് ഓര്‍ക്കണമെന്നും സുധാകരന്‍ പറഞ്ഞു.
ഇതേസമയം, ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഒഴിവാക്കിയതിനെതിരേ നടത്തിയ നിയമപോരാട്ടത്തിനും പരിശീലനത്തിന് നല്‍കിയ സാന്പത്തിക സഹായങ്ങള്‍ക്കും സംസ്ഥാന കായിക മന്ത്രി എ.സി. മൊയ്തീനെ ഓഫീസില്‍ എത്തി അത്‌ലറ്റ് പി.യു. ചിത്ര നന്ദി അറിയിച്ചു.
ചിത്രയ്ക്ക് പ്രതിമാസം 25,000 രൂപ പരിശീലന സഹായം നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
Keywords: PT Usha, P.U Chita, G Sudhakaran, Sports
COMMENTS