ബംഗളൂരു: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തണമെങ്കില്‍ സുരക്ഷ ഒരുക്കാന്‍ 14.8 ലക്ഷം രൂപ നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ...
ബംഗളൂരു: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തണമെങ്കില്‍ സുരക്ഷ ഒരുക്കാന്‍ 14.8 ലക്ഷം രൂപ നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ അബ്ദുള്‍ നാസര്‍ മഅദനിയോട് ആവശ്യപ്പെട്ടു.
എന്നാല്‍, സുരക്ഷാ ചെലവ് തനിക്കു താങ്ങാനാവില്ലെന്നും കേരളത്തിലേക്കു വരുന്നില്ലെന്നും മഅദനി നിലപാടെടുത്തിരിക്കുകയാണ്. ലാല്‍ബാഗ് സഹായ ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ് മഅദനി.
ഇതോടെ സുപ്രീം കോടതി ഇടപെട്ട് ജാമ്യം ലഭിച്ചിട്ടും പിഡിപി ചെയര്‍മാന്റെ വരവ് അനിശ്ചിതത്വത്തിലായി.
14,80000 രൂപ അടയ്ക്കുന്നതു കൂടാതെ വിമാന ടിക്കറ്റിനു ചെലവ് വേറേയും വേണം.
ഒരു എഎസ്പി ഉള്‍പ്പെടെ 19 ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ തുക താങ്ങാനാവില്ലെന്ന് മഅദനിയുടെ അഭിഭാഷകന് കര്‍ണാടക സര്‍ക്കാരിനെ അറിയിച്ചു.
വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ബംഗളൂരുവിലെ പ്രത്യേക എന്‍ഐഎ കോടതി തള്ളിയിരുന്നു. എന്നാല്‍ അമ്മയെ കാണുന്നതിന് ഓഗസ്റ്റ് ഒന്നു മുതല്‍ ആറ് വരെ കേരളം സന്ദര്‍ശിക്കാന്‍ എന്‍ഐഎ കോടതി മഅദനിക്ക് അനുവാദം കൊടുത്തിരുന്നു. അതിനൊപ്പം മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനു 14 വരെ നാട്ടില്‍ നില്‍ക്കാനാണ് ഇപ്പോള്‍ അനുമതി കിട്ടിയിരിക്കുന്നത്.
ഈ മാസം 14 വരെ കേരളത്തില്‍ തങ്ങാനാണ് അനുമതി കിട്ടിയിരിക്കുന്നത്. മഅദനി കേരളത്തിലെത്തുമ്പോള്‍ കര്‍ണാടക പൊലീസ് കൊടുക്കുന്ന സുരക്ഷയ്ക്കു വേണ്ടുന്ന ചെലവ് മഅ ദനി തന്നെ വഹിക്കണമെന്നും ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
Keywords: Maudani, Kerala, Anwarsery, Marriage
COMMENTS