അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ മണിക് സര്‍ക്കാരിനു വധഭീഷണി. ലോക കമ്മ്യൂണിസ്റ്റ് വിരുദ്ധ സമിതിയുടെ പേരില്‍ ...
അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ മണിക് സര്‍ക്കാരിനു വധഭീഷണി. ലോക കമ്മ്യൂണിസ്റ്റ് വിരുദ്ധ സമിതിയുടെ പേരില്‍ റിയാ റോയി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വധഭീഷണി.
മണിക് സര്‍ക്കാരിന്റെ തലയറുക്കുന്നയാള്‍ക്ക് 5.5 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നാണ് പോസ്റ്റിലുള്ളത്. സംഭവം വിവാദമായപ്പോള്‍ പിന്നീട് പോസ്റ്റ് നീക്കം ചെയ്തു.
പശ്ചിമ അഗര്‍ത്തല പൊലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. വ്യാജപേരിലുള്ള അക്കൗണ്ടിലാണ് വധഭീഷണി നടത്തിയിരിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം.
ഐപിസിയിലെയും ഐടി ആക്ടിലെയും നിയമങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സൈബര്‍ വിദഗ്ദ്ധരുടെ സേവനയും പൊലീസ് തേടും.
തന്റെ പ്രസംഗം സ്വാതന്ത്ര്യദിനത്തില്‍ ദൂരദര്‍ശന്‍ പ്രേക്ഷേപണം ചെയ്തില്ലെന്ന് ആരോപിച്ചത് മണിക് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.
Tags: Tripura, CPM, ChiefMinister, ManikSarkar, Politics, Police, Deathtreat, Crime

COMMENTS