ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാരിയെ സെക്യൂരിറ്റി വിഭാഗം മാനേജര്‍ സാരി വലിച്ചഴിച്ചു പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതി...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാരിയെ സെക്യൂരിറ്റി വിഭാഗം മാനേജര്‍ സാരി വലിച്ചഴിച്ചു പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
എയര്‍ പോര്‍ട്ടിനു സമീപത്തെ പ്രൈഡ് പ്ലാസ ഹോട്ടലിലാണ് സംഭവം. സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
മാനേജര്‍ പവന്‍ ദഹിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് പരാതിപ്പെട്ടതിന് യുവതിയെ ജോലിയില്‍ നിന്നു പിരിച്ചുവിട്ട വാര്‍ത്ത വന്‍ വിവാദമായിരുന്നു. ഹോട്ടല്‍ മാനേജരെ സസ്‌പെന്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തത്. സിസി ടിവി ദൃശ്യങ്ങള്‍ യുവതിക്കു ലഭ്യമാക്കിക്കൊടുത്ത ജീവനക്കാരനെയും പിരിച്ചുവിട്ടു.
മുന്നാഴ്ച മുന്‍പു നടന്ന സംഭവം പുറത്തുവന്നതിനെ തുടര്‍ന്ന് മാനേജരെ ഇന്ന് പൊലീസ് അറസ്റ്റു ചെയ്തു.
മുറിയില്‍ നിന്നു രക്ഷപ്പെട്ടു പോയ യുവതിയെ രണ്ടു തവണ മാനേജര്‍ തന്റെ കാറില്‍ വലിച്ചു കയറ്റിക്കൊണ്ടു പോകാനും ശ്രമിച്ചു.
'ജൂണ്‍ 29 ന് യുവതിയുടെ ജന്മദിനമായിരുന്നു. അന്ന് മാനേജര്‍ യുവതിയെ ക്യാബിലേക്ക് വിളിച്ചു. അപ്പോള്‍ യുവതി ജോലി ചെയ്യുന്ന വിഭാഗത്തിന്റെ തലവനും ഒപ്പമുണ്ടായിരുന്നു. തന്റെ ക്രെഡിറ്റ് കാര്‍ഡ് ഉയര്‍ത്തിക്കാട്ടി, എന്തു ജന്മദിന സമ്മാനമാണ് വേണ്ടെതെന്നു ചോദിച്ചു. ഇരിക്കാന്‍ പറഞ്ഞെങ്കിലും യുവതി ഇരുന്നില്ല. ഇതോടെയാണ് സാരിയില്‍ പിടിച്ച് അടുത്തേയ്ക്കു വലിച്ചത്. ഇതിനിടെ, യുവതിയുടെ വിഭാഗത്തിലെ മാനേജരോട് പുറത്തു പോകാന്‍ പറഞ്ഞു. ഇതനുസരിച്ച് അയാള്‍ പുറത്തു പോകുന്നതും വീഡിയോയില്‍ കാണാം.
ഒരു രാത്രി തന്നോടൊപ്പം ചെലവിടാനും മാനേജര്‍ ആവശ്യപ്പെട്ടു. അന്നു തന്നെ സംഭവം എച്ച്.ആര്‍. ഡിപ്പാര്‍ട്ടുമെന്റില്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
തുടര്‍ന്ന്, ഭര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരം യുവതി ആഗസ്റ്റ് ഒന്നിന് എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. ഇതോടെയാണ് മാനേജുമെന്റ് യുവതിയെ പിരിച്ചുവിട്ടത്.
യുവതിയുടെ പരാതിയും അവര്‍ കൊടുത്ത സിസിടിവി ദൃശ്യങ്ങളും അടിസ്ഥാനമാക്കി പ്രതിയെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.
Keywords: Video footage, security staff, five-star hotel , Delh, CCTV cameras,Tuesday, saree, husband, complaint, woman airport police station, August, managemen, girl
COMMENTS