മലപ്പുറം: എസ്എസ്എല്‍സി ബുക്കില്‍ സ്‌കൂളിന്റെ സീലിനു പകരം സഹകരണസംഘത്തിന്റെ സീല്‍ പതിച്ചു. എടവണ്ണപ്പാറ ചാലിയപ്പുറം ഹയര്‍ സെക്കന്‍ഡറി സ്‌കൂള...
മലപ്പുറം: എസ്എസ്എല്‍സി ബുക്കില്‍ സ്‌കൂളിന്റെ സീലിനു പകരം സഹകരണസംഘത്തിന്റെ സീല്‍ പതിച്ചു. എടവണ്ണപ്പാറ ചാലിയപ്പുറം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.
എസ്എസ്എല്‍സി ബുക്കില്‍ സ്‌കൂളിന്റെ സീല്‍ പതിപ്പിക്കുന്നതിനു പകരം അടുത്തുള്ള സഹകരണസംഘത്തിന്റെ സീലാണ് പതിപ്പിച്ചിരിക്കുന്നത്. അമ്പതോളം ബുക്കുകളില്‍ ഇങ്ങനെ സീല്‍ മാറിപ്പോയിട്ടുണ്ട്.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വിദ്യാര്‍ത്ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയപ്പോഴാണ് സീല്‍ മാറിപ്പോയ വിവരം അറിയുന്നത്.
സീല്‍ മാറിപ്പോയത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. സീല്‍ മാറിപ്പോയതിനാല്‍ ഈ ബുക്ക് ഉപയോഗിച്ച് തുടര്‍ വിദ്യാഭ്യാസത്തിന് അപേക്ഷിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കു കഴിയില്ല.
സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രക്ഷാകര്‍ത്താക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
Tags: Malappuram, Kerala, SSLC, School

COMMENTS