നെടുമങ്ങാട് : പാലോടിനടുത്ത് നന്ദിയോട്ട് ആനപ്പുറത്തിരുന്ന പാപ്പാന്‍ ലൈന്‍ കമ്പിയില്‍ തട്ടി ഷോക്കേറ്റു മരിച്ചു. ഷോക്കടിച്ച് വിരണ്ട ആനയെ മറ്...
നെടുമങ്ങാട് : പാലോടിനടുത്ത് നന്ദിയോട്ട് ആനപ്പുറത്തിരുന്ന പാപ്പാന്‍ ലൈന്‍ കമ്പിയില്‍ തട്ടി ഷോക്കേറ്റു മരിച്ചു. ഷോക്കടിച്ച് വിരണ്ട ആനയെ മറ്റു പാപ്പാന്‍മാര്‍ പണിപ്പെട്ട് തളയ്ക്കുകയും ചെയ്തു.
കോട്ടയം കാഞ്ഞിരപ്പള്ളി ആനിക്കാട് പള്ളിക്കത്തോട് തുരുത്തിന്‍മേല്‍ വീട്ടില്‍ അഖിലേഷ് (23 ) ആണ് ഷോക്കേറ്റ് ആനപ്പുറത്തുനിന്നു വീണുമരിച്ചത്.
നന്ദിയോട് പഞ്ചായത്തിലെ ചോനംവിള – മീന്‍മുട്ടി റോഡിലായിരുന്നു സംഭവം. ഇന്നു വൈകുന്നേരം
ആനയെ കുളിപ്പിച്ച ശേഷം വെട്ടിയിട്ട ഓല എടുക്കാനായി പറമ്പില്‍ നിന്ന് റോഡിലേക്കു കയറി വേളയിലായിരുന്നു ദുരന്തമെത്തിയത്.
താഴ്ന്നു കിടന്ന ഇലക്ട്രിക് ലൈന്‍ അഖിലേഷോ ഒപ്പമുണ്ടായിരുന്ന പാപ്പാന്മാരോ ശ്രദ്ധിച്ചില്ല. ലൈനില്‍ തട്ടി അഖിലേഷ് ഷോക്കേറ്റു അഖിലേഷ് ദൂരേക്കു തെറിച്ചു വീഴുകയായിരുന്നു.
ഈ സമയം ഷോക്കേറ്റ് ആനയും വിരണ്ടു. വിരണ്ടോടിയ ആനയെ മറ്റു പാപ്പാന്മാര്‍ പിന്തുടര്‍ന്നു തളച്ചു.
ഓടിക്കൂടിയ നാട്ടുകാര്‍ അഖിലേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Keywords: Shock, elephants, Nedumangad, Palode, Kanjirapally,r Anikkad, Chokamvila, Meenmutty Road, Nandiyodu panchayat, Akhilesh, hospital

COMMENTS