തലശ്ശേരി: ഹിന്ദു സഹോദരന്മാരുടെ വിശ്വാസപ്രമാണത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍...
തലശ്ശേരി: ഹിന്ദു സഹോദരന്മാരുടെ വിശ്വാസപ്രമാണത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി.
ക്ഷേത്രോത്സവങ്ങളെ വിമര്‍ശിച്ചിട്ടില്ല. വിശ്വാപരമായ കാര്യങ്ങളില്‍ അധിക്ഷേപിച്ചിട്ടില്ല. തനിക്കെതിരെ ആരോപണമുയര്‍ന്നിട്ടുള്ള 1992 കാലത്തെ പ്രഭാഷണങ്ങളില്‍ പോലും ഇത്തരത്തില്‍ ഉണ്ടായിട്ടില്ല.
നേരത്തെ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ഇപ്പോഴും തനിക്കെതിരെ പ്രചരണം നടത്തുകയാണ്.
ഇതുമായി ബന്ധപ്പെട്ട എട്ടു കേസുകള്‍ കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് പ്രാഥമിക വാദം കേട്ട് തളളിയതാണ്. ഹിന്ദു മതത്തേയോ വിശ്വാസത്തേയോ ആക്ഷേപിച്ചിട്ടില്ലെന്നാണ് കോടതിവിധിയിലുള്ളത്.
താന്‍ വിമര്‍ശിച്ചത് ബിജെപി നേതാക്കളെയും ആശയങ്ങളെയുമാണ്. രാഷ്ട്രീയ പ്രസംഗം വര്‍ഗീയ പ്രസംഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
ജോസഫ് മാഷിന്റെ കൈവെട്ടിയപ്പോള്‍ തലയാണ് വെട്ടേണ്ടതെന്ന് ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ല. നിഷേധിക്കപ്പെട്ട നീതി കോടതിയുടെ സഹായത്തോടെ തിരിച്ചുവരുമ്പോള്‍ അപകടകാരിയായി ചിത്രീകരിക്കുകയാണ്.
രാജ്യം അപകടകരമായ അവസ്ഥയില്‍ പൊയ്‌ക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, കേരളം സമാധാനത്തുരുത്തായി നില്‍ക്കുന്നു.
ഫാസിസത്തിനെതിരെ നിലകൊണ്ടതിനാണ് പീഡിപ്പിക്കപ്പെടുന്നത്. തനിക്കെതിരെ പ്രവര്‍ത്തനം നടക്കുന്നുണ്ട്. നിരപരാധി പീഡിപ്പിക്കപ്പെടുന്നതിന് അനുഭവസ്ഥനാണ് താനെന്നും അദ്ദേഹം പറഞ്ഞു.
Tags: Madani, Kerala, Politics, PDP, BJP, Court

COMMENTS