തിരുവനന്തപുരം: സ്ത്രീ പീഡന കേസില്‍ നെയ്യാറ്റിന്‍കര ജയിലില്‍ കഴിയുന്ന എം. വിന്‍സെന്റ് എംഎല്‍എയെ ബിവറേജസ് ഔട്ട്‌ലെറ്റിനെതിരെ സമരം ചെയ്ത ക...
തിരുവനന്തപുരം: സ്ത്രീ പീഡന കേസില്‍ നെയ്യാറ്റിന്‍കര ജയിലില്‍ കഴിയുന്ന എം. വിന്‍സെന്റ് എംഎല്‍എയെ ബിവറേജസ് ഔട്ട്‌ലെറ്റിനെതിരെ സമരം ചെയ്ത കേസിലും റിമാന്‍ഡ് ചെയ്തു.
ഓഗസ്റ്റ് 16 വരെയാണ് പുതിയ കേസില്‍ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇതോടെ ഒരുമിച്ചു രണ്ടു കേസില്‍ എംഎല്‍എ റിമാന്‍ഡിലായിരിക്കുകയാണ്. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയാണ് പുതിയ കേസിലും വിന്‍സെന്റിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
ബാലരാമപുരം ദേശീയപാതയുടെ സൈഡില്‍ സ്ഥിതിചെയ്തിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് താന്നിവിളിലേക്കു മാറ്റി സ്ഥാപിച്ചതിനെതിരേ നടത്തിയ സമരത്തിലാണ് വിന്‍സെന്റിനെതിരെ കേസ് എടുത്തത്.
ഇനിയിപ്പോള്‍ രണ്ടു കേസിലും ജാമ്യം കിട്ടിയാല്‍ മാത്രമേ എംഎല്‍എയ്ക്കു പുറത്തിറങ്ങാനാവൂ.
COMMENTS