കുശാല്‍ മെന്‍ഡിസ്, കരുണ രത്‌നെ, കൊളംബോ ടെസ്റ്റില്‍ കൊളംബോ: ഫോളോ ഓണ്‍ ചെയ്യുന്ന ലങ്കയെ രണ്ടാമതും വരിഞ്ഞുകെട്ടാമെന്ന ഇന്ത്യന്‍ മോഹങ്ങ...
- കുശാല്‍ മെന്‍ഡിസ്, കരുണ രത്‌നെ, കൊളംബോ ടെസ്റ്റില്‍
കൊളംബോ: ഫോളോ ഓണ്‍ ചെയ്യുന്ന ലങ്കയെ രണ്ടാമതും വരിഞ്ഞുകെട്ടാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്കു തിരിച്ചടി.
രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ശ്രീലങ്ക, മൂന്നാം ദിവസം കളിയവസാനിക്കുന്‌പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തു. സെഞ്ചുറി നേടിയ കുശാല്‍ മെന്‍ഡിസിന്റേയും സെഞ്ചുറിക്കടുത്ത് എത്തിയ ദിമുത്ത് കരുണരത്‌നയുടേയും (92) ബാറ്റിംഗാണ് ലങ്കയ്ക്കു രക്ഷയായത്. കുശാല്‍ മെന്‍ഡീസ് 110 റണ്‍സെടുത്ത് പുറത്തായി.
നാളെ അതിവേഗം ലങ്കന്‍ ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയില്ലെങ്കില്‍ കളി സമനിലയിലേക്കു പോയേക്കാം.
ഇന്ത്യയുടെ 622/9 എന്ന സ്‌കോറിനു മുന്നില്‍ ആദ്യ ഇന്നിംഗ്‌സില്‍ 183 റണ്‍സിനാണ് ആതിഥേയര്‍ കൂടാരംകയറിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിനാണ് ലങ്കയുടെ നടുവൊടിച്ചത്.
മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റു വീതം വീഴ്ത്തി. ഇന്ത്യയ്ക്ക് ഇതോടെ 439 റണ്‍സിന്റെ ലീഡായി.
51 റണ്‍സ് നേടിയ ഡിക്‌വെല്ല മാത്രമാണ് ലങ്കന്‍ നിരയില്‍ അല്പമെങ്കിലും ചെറുത്തുനിന്നത്. ആഞ്ചലോ മാത്യൂസ് (26), ക്യാപ്റ്റന്‍ ദിനേശ് ചാണ്ഡിമല്‍ (10), കുശാല്‍ മെന്‍ഡിസ് (24) എന്നിവരെല്ലാം ദയനീയമായി കീഴടങ്ങി. മൂന്നു പേര്‍ റണ്ണൊന്നുമെടുകക്കാതെ പുറത്തായി.
18 പന്തില്‍ രണ്ടു റണ്‍സെടുത്ത മലിന്ദാ പുഷ്പകുമാരയും 200 പന്തില്‍ 92 റണ്‍സെടുത്ത ദിമിത്ത് കരുണ രത്‌നെയുമാണ് ക്രീസില്‍.
മൂന്നാം ദിവസം സ്റ്റമ്പെടുക്കുമ്പോള്‍ എട്ടു വിക്കറ്റ് കൈയിലിരിക്കെ ശ്രീലങ്ക 230 റണ്‍സ് പിന്നിലാണ്.
Keywords: Sports, cricket, India, Sri Lanka, Colombo Test
COMMENTS