തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സിപിഐ, ബിജെപി അനുകൂല ജീവനക്കാര്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കുന്നു. കേരള...
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സിപിഐ, ബിജെപി അനുകൂല ജീവനക്കാര്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കുന്നു.
കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി) പ്രവര്‍ത്തകരും കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘുമാണ് പണിമുടക്കുന്നത്.
മുടങ്ങാതെ ശമ്പളം നല്‍കുക, ഡ്യൂട്ടി പരിഷ്‌കരണം പുനപ്പരിശോധിക്കുക, പെന്‍ഷന്‍ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍.
ഭരണ പങ്കാളിയായ സിപിഐ പണിമുടക്കുമ്പോള്‍ കോണ്‍ഗ്രസ്, സിപിഎം അനുകൂല സംഘടനകള്‍ പണിമുടക്കിയിട്ടില്ല.
എന്നാല്‍ പണിമുടക്കിനെ ശക്തമായി നേരിടുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. പണിമുടക്കുന്നവരുടെ ശമ്പളം തടയുമെന്നും മുന്നറിയിപ്പുണ്ട്.
Kywords: KSRTC, Employees, Strike
COMMENTS