തിരുവനന്തപുരം: മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തുന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിക്ക് സുരക്ഷ നൽകാൻ കേരള സർക്കാർ ഒരുക്കമാണെന്നും ഇതിന...
തിരുവനന്തപുരം: മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തുന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിക്ക് സുരക്ഷ നൽകാൻ കേരള സർക്കാർ ഒരുക്കമാണെന്നും ഇതിനായി കർണാടക സർക്കാർ നിശ്ചയിച്ച 14.5 ലക്ഷം രൂപയുടെ ചെലവ് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ക്ക് അയച്ച കത്തിലാണ് പിണറായി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഇതിനകം മൂന്നു തവണ മഅദനി കർണാടക ജയിലിൽ നിന്നു കേരളത്തിൽ എത്തിയിട്ടുണ്ട്. ആദ്യ രണ്ടു തവണയും സുരക്ഷാ ഫീ യൊന്നും ചുമത്തിയില്ല. ഒടുവിൽ വന്നപ്പോൾ 50,000 രൂപയായിരുന്നു ആവശ്യപ്പെട്ടത്.
ഇപ്പോൾ അത് 14.5 ലക്ഷമാക്കിയത് നീതി നിഷേധമാണെന്നും കത്തിൽ പറയുന്നു.
സുപ്രീം കോടതിയാണ് മഅദനിക്ക് മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനും വൃദ്ധ മാതാപിതാക്കളെ കാണുന്നതിനും : 14 ദിവസത്തെ ജാമ്യം അനുവദിച്ചത്.'

COMMENTS