സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തിന്റെ ഏഴയലത്തു പോലുമില്ലാതിരുന്നിട്ടും അഴിമതി ആരോപണങ്ങളില്‍ കുടുങ്ങി ബിജെപി കേരള ഘടകം ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തിന്റെ ഏഴയലത്തു പോലുമില്ലാതിരുന്നിട്ടും അഴിമതി ആരോപണങ്ങളില്‍ കുടുങ്ങി ബിജെപി കേരള ഘടകം മുങ്ങുന്ന വഞ്ചിയായി മാറുന്നു. വിവാദങ്ങളില്‍ ഗതിമുട്ടി ബിജെപി സംസ്ഥാ അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്താനിരുന്ന കേരള യാത്ര മാറ്റിവയ്ക്കുകയും ചെയ്തു.തൃശൂരില്‍ നടന്ന ബിജെപി ജില്ലാ പ്രസിഡന്റുമാരുടെയും ഭാരവാഹികളുടെയും യോഗത്തില്‍ കുമ്മനത്തെ വി. മുരളീധരന്‍ പക്ഷം അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. കുമ്മനം അദ്ധ്യക്ഷനായതില്‍ പിന്നെ പാര്‍ട്ടി അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്നായിരുന്നു വി. മുരളീധരന്റെ വിമര്‍ശം.
കുമ്മനത്തിന്റെ ഓഫീസ് അഴിമതിയുടെ കേന്ദ്രമാണ്. ആറുമാസം മുന്‍പ് അഴിമതി സംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല, മുരളീധരന്‍ ആരോപിച്ചു.
ഇതേസമയം, മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ത്തിയത് ഗുരുതര വിഷമയമാണെന്നും ഇതിനു പിന്നില്‍ കൂടുതല്‍ നേതാക്കളുണ്ടെന്നും ഔദ്യോഗിക പക്ഷം ആരോപിച്ചു.
ഇതു പിന്നീട് ചേരിതിരിഞ്ഞുള്ള വാദപ്രതിവാദത്തിനിടയാക്കി. ഇതോടെയാണ് കേരള യാത്ര മാറ്റാനും തീരുമാനമായത്. പദയാത്ര നടത്തിപ്പിനെക്കുറിച്ചു ചര്‍ച്ച ചെയ്യുകയായിരുന്നു യോഗത്തിലെ പ്രധാന അജന്‍ഡ. പക്ഷേ, യാത്ര മാറ്റിവയ്ക്കുന്ന തീരുമാനത്തിലേക്ക് എത്തി പിരിയുകയായിരുന്നു.
യാത്രയില്‍ മുരളീധരന്‍ പക്ഷം സഹകരിക്കില്ലെന്ന സംശയവും യാത്ര മാറ്റാന്‍ കാരണമായി.
Keywords: BJP, Kerala, Kummanam Rajasekharan
COMMENTS