തിരുവനന്തപുരം: ക്രമസമാധാന തകര്‍ച്ച വിഷയത്തില്‍ രൂക്ഷമായ പ്രതിപക്ഷ ബഹളം നിയന്ത്രിക്കാനാവാതെ വന്നതോടെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ക്...
തിരുവനന്തപുരം: ക്രമസമാധാന തകര്‍ച്ച വിഷയത്തില്‍ രൂക്ഷമായ പ്രതിപക്ഷ ബഹളം നിയന്ത്രിക്കാനാവാതെ വന്നതോടെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.
ക്രമസമാധാന തകര്‍ച്ചയും രാഷ്ട്രീയ കൊലപാതങ്ങളും ചൂണ്ടിക്കാട്ടി നല്‍കിയ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ബഹളം നിയന്ത്രണാതീതമായതോടെ സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.
പൊലീസ് മാത്രം വിചാരിച്ചാല്‍ എല്ലാം ശരിയാക്കാനാവില്ലെന്നു മുഖ്യമന്ത്രി മറുപടി നല്കിയതോടെയാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അടിയന്തര പ്രേമയത്തിന് അനുമതി നിഷേധിച്ചത്.
ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങി. സഭ നിര്‍ത്തിവച്ച് അക്രമം ചര്‍ച്ച ചെയ്യണമെന്നതായിരുന്നു പ്രതിപക്ഷ ആവശ്യം.
പ്രതിപക്ഷത്തിനൊപ്പം ഏക ബിജെപി അംഗം ഒ രാജഗോപാലും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
Keywords: assembly , law and order, Speaker, urgent resolution ,
Speaker P. Sreeramakrishnan, BJP member, O Rajagopal
COMMENTS