തൃശൂര്‍: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാഡം എന്ന കഥാപാത്രം ഇല്ലെന്നും എന്നാല്‍, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന് തന്നെ അറ...
തൃശൂര്‍: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാഡം എന്ന കഥാപാത്രം ഇല്ലെന്നും എന്നാല്‍, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന് തന്നെ അറിയാമെന്നും കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി.
കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ച വേളയിലാണ് സുനി മാഡം കഥ തിരുത്തിയത്.
തന്നെ കാവ്യക്ക് വ്യക്തമായി അറിയാം. അറിയില്ലെന്നു പറയുന്നത് കള്ളമാണ്. കാവ്യയുടെ പണം താന്‍ പലപ്പോഴായി തട്ടിയെടുത്തിട്ടുണ്ടെന്നും സുനി പറയുന്നു.
ഇതേസമയം, നടി ആക്രമിച്ച സംഭവത്തില്‍ മാഡത്തിന് പങ്കില്ലെന്നും സുനി വ്യക്തമാക്കി. ഓഗസ്റ്റ് 16ന് മുന്‍പ് കേസിലെ വിഐപി മാഡത്തിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കില്‍ താന്‍ പറയുമെന്നായിരുന്നു ഇതുവരെ സുനി പറഞ്ഞിരുന്നത്.
ഇപ്പോള്‍ സുനി കഴിയുന്നത് വിയ്യൂര്‍ ജയിലിലാണ്. കളമശേരി ജയിലിലെ തടവുകാരും ജീവനക്കാരും മര്‍ദ്ദിക്കുന്നുവെന്ന് പരാതിപ്പെട്ടാണ് സുനി കോടതി അനുമതിയോടെ ജയില്‍ മാറിയത്.
ഇതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നതിനിടെ, നടന്റെ റിമാന്‍ഡ് കാലാവധി അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സെപ്റ്റംബര്‍ രണ്ടു വരെ നീട്ടി.
റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുന്നതിനാല്‍ നടനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വീണ്ടും കോടതിക്കു മുന്നിലെത്തിക്കുകയായിരുന്നു.
പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ബി. രാമന്‍പിള്ള ഹൈക്കോടതിയില്‍ ദിലീപിനു വേണ്ടി ഹാജരായിരിക്കുന്നത്. ജാമ്യം നല്കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്.
COMMENTS