പ്രിയ എഴുത്തുകാരി കമല സുരയ്യ എന്ന മാധവിക്കുട്ടിയുടെ ജീവിതം അഭ്രപാളിയിലെത്തുന്ന ആമിയില്‍ മാധവിക്കുട്ടിയായി മഞ്ജു വാര്യര്‍ എത്തുന്നു. മാധവ...
പ്രിയ എഴുത്തുകാരി കമല സുരയ്യ എന്ന മാധവിക്കുട്ടിയുടെ ജീവിതം അഭ്രപാളിയിലെത്തുന്ന ആമിയില്‍ മാധവിക്കുട്ടിയായി മഞ്ജു വാര്യര്‍ എത്തുന്നു. മാധവിക്കുട്ടിയുടെ ഭര്‍ത്താവ് മാധവദാസായി അഭിനയിക്കുന്നത് മുരളി ഗോപിയാണ്.
കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം തുടക്കം മുതല്‍ തന്നെ വിവാദക്കുരുക്കുകളിലാണ്. അടുത്തിടെ പുറത്തുവന്ന അനൂപ് മേനോന്റെ കഥാപാത്രത്തിന്റെ മേക്കോവറും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. ഒരു രാഷ്ട്രീയ നേതാവിന്റെ രൂപസാദൃശ്യമാണ് അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന സഹീര്‍ അലി എന്ന കഥാപാത്രത്തെ ശ്രദ്ധേയമാക്കിയത്.
ചിത്രത്തില്‍ ആമിയായി ബോളിവുഡ് താരം വിദ്യാബാലന്‍ അഭിനയിക്കാനിരുന്നതാണ്. എന്നാല്‍, പിന്നീട് വിദ്യാബാലന്‍ പിന്മാറുകയായിരുന്നു.
Tags: Aami, MalayalamFilm, KamalaSurayya, Kerala, Writer
COMMENTS