പട്‌ന: നിതീഷ് കുമാര്‍വിഭാഗം എന്‍ഡിഎയില്‍ ചേരാന്‍ തീരുമാനിച്ചതോടെ, ഐക്യജനതാ ദള്‍ രണ്ടായി പിളര്‍ന്നു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറി...
പട്‌ന: നിതീഷ് കുമാര്‍വിഭാഗം എന്‍ഡിഎയില്‍ ചേരാന്‍ തീരുമാനിച്ചതോടെ, ഐക്യജനതാ ദള്‍ രണ്ടായി പിളര്‍ന്നു.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇതു സംബന്ധിച്ച പ്രമേയം പാസാക്കിയത്. പിന്നാലെ ശരത് യാദവ് പക്ഷവും സമാന്തര ദേശീയ എക്‌സിക്യൂട്ടീവ് ചേരുകയാണ്.
ജനവിധി അട്ടിമറിച്ച് നിതീഷ് അവസരവാദിയായെന്ന് ശരത് യാദവ് വിഭാഗം ആരോപിച്ചു. എന്നാല്‍, വിയോജിപ്പുള്ളവര്‍ക്ക് പാര്‍ട്ടി വിടാമെന്നായിരുന്നു നിതീഷ്‌കുമാറിന്റെ മറുപടി.
ഇനി പാര്‍ട്ടി ചിഹ്നത്തിനു വേണ്ടിയുള്ള പോരാട്ടമായിരിക്കും നടക്കുക. എന്‍ഡിഎയുടെ ഭാഗമാകുന്നതോടെ, കേന്ദ്രമന്ത്രിസഭയില്‍ ചേരുന്നതിനും വഴി തുറന്നിരിക്കുകയാണ്. നിതീഷ് കുമാറിനെ ജെഡിയു ദേശീയ കണ്‍വീനറാക്കാനും യോഗത്തില്‍ തീരുമാനമായി.
നിതീഷ് കുമാറിന്റെ വസതിയില്‍ യോഗം നടക്കുമ്പോള്‍ വസതിക്കു മുന്നില്‍ ശരദ് യാദവിന്റെ അനുയായികളും ആര്‍.ജെ.ഡി പ്രവര്‍ത്തകരും പ്രതിഷേധിച്ചു.
യോഗസ്ഥലത്തു വന്‍ സുരക്ഷയായിരുന്നു വലിയ സുരക്ഷയിലാണ് യോഗം ചേര്‍ന്നത്. നടന്നത് ജെ.ഡി.യു യോഗമല്ലെന്നും ബി.ജെ.പിയുടെ യോഗമാണെന്നും ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് കളിയാക്കി.
യോഗത്തിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും ശരദ് യാദവ് പോയില്ല.
COMMENTS