കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ വൈശാഖിനെ അന്വേഷക സംഘം വിളിച്ചുവരുത്തി മൊഴിയെടുക്കുന്നു. ആലുവ പൊലീസ് ക്ലബി...
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ വൈശാഖിനെ അന്വേഷക സംഘം വിളിച്ചുവരുത്തി മൊഴിയെടുക്കുന്നു.
ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്. ദിലീപ് നായകനായ സൗണ്ട് തോമ എന്ന ചിത്രം സംവിധാനം ചെയ്തത് വൈശാഖ് ആയിരുന്നു.
സൗണ്ട് തോമയുടെ ലൊക്കേഷനിലും നടിയെ ആക്രമിക്കാനുള്ള ഗുഢാലോചന നടന്നുവെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പൊലീസിന് മൊഴി കൊടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് വൈശാഖിനെ വിളിച്ചുവരുത്തിയിരിക്കുന്നത്.
ഇതേസമയം, ഗൂഢാലോചനാക്കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായിട്ട് ഇന്ന് ഒരു മാസം തികഞ്ഞു. ജൂലായ് പത്തിനായിരുന്നു ദിലീപ് അറസ്റ്റുചെയ്തത്.
ആലുവ സബ് ജയിലില്‍ റിമാന്‍ഡിലുള്ള ദിലീപ് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യം നേടാനുള്ള ശ്രമത്തിലാണ്.
അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നു തവണ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടിയിട്ടുണ്ട്.അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും പിന്നീട് ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
അഭിഭാഷകനായിരുന്ന രാം കുമാറിനെ മാറ്റി ക്രിമിനല്‍ അഭിഭാഷകന്‍ ബി. രാമന്‍പിള്ള യെ നിയോഗിച്ചാണ് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. എല്ലാ തയ്യാറെടുപ്പും നടത്തി ഇന്നോ നാളെയോ ജാമ്യഹര്‍ജി ഫയല്‍ ചെയ്‌തേക്കുമെന്നാണ് അറിയുന്നത്.
നേരത്തേ, തിങ്കളാഴ്ച ഹര്‍ജി ഫയല്‍ ചെയ്യാന്‍ ആലോചിച്ചിരുന്നുവെങ്കിലും മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ ഫയല്‍ ചെയ്യുന്നത് വൈകിക്കുകയായിരുന്നു.
The investigating team summoned director Vaishakh in the actress attack case.
Dileep's film Sound Thoma was directed by Vaisakh.
Pulsar Suni, the main accused in the case, had revealed that, they planned the attack against the actress in the sets of Sound Thoma also.
Meanwhile, actor Dileep was arrested in a conspiracy case and completed one month in jail today. Dilip was arrested on July 10.
Dileep, who is in remand in Aluva sub jail, is still trying to get bail through the High Court.
Keywords: Kochi, investigating team, movie, Vaishakh,
Aluva police, police club, Sound Thoma, Suni, accuse, High Court
, Angamali First Class Magistrate Court, single bench, bail, Raman Pillai
COMMENTS