കൊളംബോ: ശ്രീലങ്കയെ ആറു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പര സ്വന്തമാക്കി. തുടർച്ചയായ മൂന്നാം മത്സരവും ജയിച്ചാണ് ഇന്ത്യ പരമ്പര നേട...
കൊളംബോ: ശ്രീലങ്കയെ ആറു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പര സ്വന്തമാക്കി. തുടർച്ചയായ മൂന്നാം മത്സരവും ജയിച്ചാണ് ഇന്ത്യ പരമ്പര നേടുന്നത്. പരമ്പരയിൽ രണ്ടു മത്സരങ്ങൾ കൂടി ബാക്കിയുണ്ട്.
സ്കോർ: ശ്രീലങ്ക: 217/9 (50 ഓവർ) ഇന്ത്യ: 218/4 ( 45.1 ഓവർ)
ഇന്ത്യൻ താരം ജസ് പ്രീത് ബുംറയാണ് കളിയിലെ കേമൻ. 10 ഓവറിൽ 25 റൺസിന് അഞ്ചു ലങ്കൻ വിക്കറ്റുകളാണ് ബുംറ പിഴുത്ത്. ഈ മാരക ബൗളിംഗ് ലങ്കൻ ടീമിന്റെ നടുവൊടിച്ചു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നാലു വിക്കറ്റിന് 61 എന്ന ദയനീയ നിലയിൽ വീണ് പരാജയം മണത്ത വേളയിൽ രോഹിത് ശർമയും മുൻ ക്യാപ്ടൻ എം എസ് ധോനിയും രക്ഷകരാവുകയായിരുന്നു.
145 പന്തിൽ 124 റൺസെടുത്ത രോഹിതും 86 പന്തിൽ 67 റൺസെടുത്ത ധോനിയും അവിശ്വസനീയ ജയം ടീമിന് സമ്മാനിക്കുകയായിരുന്നു.
ധോനിയുടെ കാലം കഴിഞ്ഞെന്നു പറഞ്ഞ സെലക്ടർമാർക്ക് ഉൾപ്പെടെ ബാറ്റിലൂടെ തുടർച്ചയായ രണ്ടാം മത്സരത്തിലും രക്ഷകവേഷമണിഞ്ഞ് ലോകത്തിലെ ഏറ്റവും മികച്ച ഗെയിം ഫിനിഷർ മറുപടി കൊടുത്തു.
COMMENTS