ധാംബുള്ള: ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയെ ഒമ്പതു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ തുടക്കം ഗംഭീരമാക്കി. ഓപ്പണര്‍ ശിഖര്‍ ധവാന്റെ (132) തകര്‍പ്പ...
ധാംബുള്ള: ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയെ ഒമ്പതു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ തുടക്കം ഗംഭീരമാക്കി. ഓപ്പണര്‍ ശിഖര്‍ ധവാന്റെ (132) തകര്‍പ്പന്‍ സെഞ്ചുറിയും ക്യാപ്റ്റന്‍ വിരാട് കോലിയുടെ (82) അര്‍ധ സെഞ്ചുറിയുമാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.
28.5 ഓവറില്‍ 127 പന്ത് ബാക്കിനില്‍ക്കെയായിരുന്നു ഇന്ത്യന്‍ വിജയമാഘോഷിച്ചത്. സ്‌കോര്‍: ശ്രീലങ്ക 216 (43.2 ഓവര്‍). ഇന്ത്യ 220/1 (28.5 ഓവര്‍).
കോലിയും ധവാനും പുറത്താകാതെ നിന്നു. ഏകദിനത്തില്‍ ധവാന്റെ പതിനൊന്നാം സെഞ്ചുറിയാണിത്. 90 പന്തില്‍ 20 ഫോറും മൂന്ന് സിക്‌സും പറത്തിയാണ് ധവാന്‍ ലങ്കന്‍ കൂട്ടക്കുരുതി നടത്തിയത്. ധവാന്‍ 71 പന്തില്‍ സെഞ്ചുറിയും പൂര്‍ത്തിയാക്കി. ശ്രീലങ്കയ്‌ക്കെതിരെ തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ചുറിയും ധവാന്‍ ഇതിനിടയില്‍ കുറിച്ചിരുന്നു.
രോഹിത് ശര്‍മയെ (4) തുടക്കത്തിലെ നഷ്ടമായതു മാത്രമാണ് ഇന്ത്യക്ക് നേരിട്ട തിരിച്ചടി. 13 പന്ത് നേരിട്ട രോഹിത് അശ്രദ്ധമായി ഓടി വിക്കറ്റ് കളയുകയായിരുന്നു. ഉപനായകനായി സ്ഥാനക്കയറ്റം ലഭിച്ച രോഹിതിന്റെ ആദ്യ ഏകദിനമായിരുന്നു ഇത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലങ്ക 43.2 ഓവറില്‍ 216 റണ്‍സിന് എല്ലാവരും പുറത്തായി. ഓപ്പണര്‍മാരായ നിരോഷന്‍ ഡിക്‌വെല്ലയും ധനുഷ്‌ക ഗുണതിലകയും ലങ്കയ്ക്ക് ഓപ്പണിംഗ് വിക്കറ്റില്‍ മികച്ച തുടക്കമാണ് നല്‍കിയത്. ഡിക്‌വെല്ല (64) റണ്‍സെടുത്തപ്പോള്‍ ധനുഷ്‌ക ഗുണതിലക (35) മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 74 റണ്‍സാണ് കൂട്ടിച്ചേര്‍ത്തു.
മൂന്നാമനായി ക്രീസിലെത്തിയ കുശാല്‍ മെന്‍ഡിസും (36) മികച്ച പ്രകടനമാണ് നടത്തിയത്. ഇതോടെ, ലങ്ക ഈ ഏകദിനം അവരുടേതാക്കുമെന്നുവരെ തോന്നിപ്പോയി.
പക്ഷേ, പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ഉപുല്‍ തരംഗ (13) നിരാശപ്പെടുത്തി. പിന്നെ, ഡ്രസിംഗ് റൂമിലേക്ക് കളിക്കാര്‍ വന്നതുപോലെ മടങ്ങി.
മുന്‍ ക്യാപ്റ്റന്‍ ഏഞ്ചലോ മാത്യൂസ് (36) മാത്രം പുറത്താകാതെ പിടിച്ചുനിന്നു. മൂന്ന് വിക്കറ്റിന് 150 എന്ന നിലയില്‍നിന്ന് ലങ്ക, അവസാന ഏഴു വിക്കറ്റുകള്‍ 66 റണ്‍സിനാണ് ബലികൊടുത്തു.
Keywords: Shikhar Dhawan, blast, centur, run, wicket , Virat Kohli, batsmen, India, crush, Sri Lanka, wickets, SCORECARD, Pallekele
COMMENTS