ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ തന്ത്രപ്രധാന റോഡുകളുടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. റോഡുകളുടെ നിര്‍മ്മ...
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ തന്ത്രപ്രധാന റോഡുകളുടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. റോഡുകളുടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന് പ്രതിരോധമന്ത്രാലയം കൂടുതല്‍ അധികാരങ്ങള്‍ നല്‍കും. ഞായറാഴ്ച പ്രതിരോധമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തന്ത്രപ്രധാനമായ 61 റോഡുകളുടെ നിര്‍മ്മാണത്തില്‍ ബിആര്‍ഒ കാലതാമസം വരുത്തുന്നു എന്ന സിഎജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി.
സാമ്പത്തികവും ഭരണപരവുമായി കൂടുതല്‍ സ്വാതന്ത്ര്യം ബിആര്‍ഒയ്ക്കു നല്‍കും. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ യന്ത്രസാമഗ്രികള്‍ വാങ്ങാന്‍ 100 കോടി വരെ ചെലവഴിക്കാന്‍ ബിആര്‍ഒ ഡയറക്ടര്‍ ജനറലിന് അധികാരം നല്‍കും. ഇപ്പോള്‍ 10.5 കോടി രൂപ മാത്രമാണ് ചെലവഴിക്കാന്‍ അധികാരമുള്ളത്.
മാത്രമല്ല, ദേശീയപാതാ അതോറിറ്റിയെപ്പോലെയുള്ള നിര്‍മ്മാണകമ്പനികളെ റോഡ് നിര്‍മ്മാണം ഏല്‍പ്പിക്കാനുള്ള അനമതിയും ബിആര്‍ഒയ്ക്കു ലഭിക്കും.
ഇന്ത്യയും ചൈനയും തമ്മില്‍ നിരന്തരം സംഘര്‍ഷം നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതിരോധവകുപ്പിന്റെ നടപടി.
Tags: BRO, India, China,

COMMENTS