കാന്‍ഡി: ബാറ്റിംഗും ബൗളിംഗും ഇന്ത്യ ഒരേ മികവു പുലര്‍ത്തിയ കാന്‍ഡി ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക ദയനീയ പരജായം മുന്നില്‍ കാണുന്നു. ഇന...
കാന്‍ഡി: ബാറ്റിംഗും ബൗളിംഗും ഇന്ത്യ ഒരേ മികവു പുലര്‍ത്തിയ കാന്‍ഡി ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക ദയനീയ പരജായം മുന്നില്‍ കാണുന്നു.
ഇന്ത്യ ഉയര്‍ത്തിയ 487 എന്ന സ്‌കോറിനു മറുപടി പറയാനിറങ്ങി, 135 റണ്‍സിനു പുറത്താായ ശ്രീലങ്ക ഫോളോ ഓണിലും പതറുകയാണ്. സ്റ്റംപെടുക്കുമ്പോള്‍ 19/1 എന്ന നിലയിലാണ് ആതിഥേയര്‍.
ശ്രീലങ്ക 135ല്‍ എല്ലാവരും പുറത്തായതോടെ ഇന്ത്യയ്ക്ക് 352 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ലഭിച്ചു. തുടര്‍ന്നായിരുന്നു ഫോളോ ഓണ്‍.
സസ്‌പെന്‍ഷനിലായ രവീന്ദ്ര ജഡേജയ്ക്കു പകരം ടീമിലെത്തി നാല് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവ് അവസരം നന്നായി മുതലെടുത്തു. രണ്ടു വിക്കറ്റ് വീതം നേടിയ മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍ എന്നിവരുടെ ബൗളിംഗ് മികവിലാണ് ലങ്കയെ അവരുടെ നാട്ടില്‍ വീഴ്ത്തിയത്.
ഹര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റ് നേടി. ശ്രീലങ്കയുടെ ആറു താരങ്ങള്‍ക്കു രണ്ടക്കം കാണാതെ പുറത്തായി. 48 റണ്‍സ് നേടിയ ദിനേഷ് ചണ്ഡിമലാണ് ടോപ് സ്‌കോര്‍ എന്നറിയുമ്പോള്‍ ലങ്കയുടെ പതനം വ്യക്തമാവും.
എയ്ഞ്ചലോ മാത്യൂസ്, ദില്‍റുവാന്‍ പെരേര, വിശ്വ ഫെര്‍ണാണ്ടോ സംപൂജ്യരായി മടങ്ങി.
ശിഖര്‍ ധവാന്റെയും ഹര്‍ദിക് പാണ്ഡ്യയുടെയും സെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ 487 എന്ന സ്‌കോര്‍ കുറിച്ചത്.
പാണ്ഡ്യ ഏഴ് സിക്‌സറുകളുടെയും എട്ട് ഫോറുകളുടെയും അകന്പടിയോടെ 86 പന്തില്‍ സെഞ്ചുറി നേടുകയായിരുന്നു.
എട്ടാം നന്പരില്‍ ഇറങ്ങി ഇന്ത്യന്‍ താരം നേടുന്ന അതിവേഗ സെഞ്ചുറിയാണിത്.
Keywords: Sports, Cricket, India, Candy, Sri Lanka
COMMENTS