കൊളംബോ:ഏകദിന പരന്പരയിലെ നാലാം മത്സരത്തില്‍ സ്വന്തം നാട്ടിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യയ്ക്കെതിരേയുള്ള ദയനീയ പ്രകടനം തുടരു...
കൊളംബോ:ഏകദിന പരന്പരയിലെ നാലാം മത്സരത്തില്‍ സ്വന്തം നാട്ടിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യയ്ക്കെതിരേയുള്ള ദയനീയ പ്രകടനം തുടരുന്നു.
ഇന്ത്യ ഉയര്‍ത്തിയ 376 റണ്‍സ് ലക്ഷ്യം പിന്തുടര്ന്ന് ഇറങ്ങിയ ലങ്ക 42.4 ഓവറില്‍ 207ന് എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യക്കു 168 റണ്‍സിന്റെ ഗംഭീര ജയം സമ്മാനിച്ച് ലങ്ക വീണ്ടും മാനംകെട്ടു.
അഞ്ചു മത്സര പരന്പരയില്‍ ഇന്ത്യ 4-0നു മുന്നിലെത്തി. എയ്ഞ്ചലോ മാത്യൂസ്(70), സിരിവര്‍ധനെ (39) എന്നിവര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ അല്പമെങ്കിലും പിടിച്ചു നിന്നത്.
കുല്‍ദീപ് യാദവ്, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി ലങ്കന്‍ പതനം വേഗത്തിലാക്കി.
ക്യാപ്ടന് വിരാട് കോലിയും രോഹിത് ശര്‍മയും സെഞ്ചുറികളുമായി കളം നിറഞ്ഞാടിയപ്പോള്‍ ലങ്കയ്ക്ക് അടുക്കാനാവാത്ത സ്കോര്‍ ഉയരുകയായിരുന്നു.
വിരാട് കോലി (96 പന്തില്‍ 131), രോഹിത് ശര്‍മ (88 പന്തില്‍ 104) എന്നിവരുടെ ഗംഭീര സെഞ്ചുറികളാണ് ഇന്ത്യയ്ക്കു കരുത്തായത്. 17 ബൗണ്ടറികളും രണ്ടു സിക്സും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്. 11 ബൗണ്ടറികളും മൂന്നു സിക്സറുകളും രോഹിതിന്റെ ഇന്നിംഗ്സിനു നിറം പകര്‍ന്നു.
ആറ് റണ്‍സ് മാത്രം സ്കോര്‍ ബോര്‍ഡില്‍ ഉള്ളപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായ ഇന്ത്യയെ രണ്ടാം വിക്കറ്റില്‍ 219 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കോലിയും രോഹിതും ചേര്‍ന്നു ശക്തമായ നിലയിലെത്തിക്കുകയായിരുന്നു.
കോലിയുടെ 29ാം സെഞ്ചുറിയും രോഹിത് ശര്‍മയുടെ 13ാം സെഞ്ചുറിയുമാണ് ഇന്നു കളിക്കളം കണ്ടത്.
പക്ഷേ, മദ്ധ്യനിര തകരാന്‍ തുടങ്ങിയപ്പോള്‍ മുന്‍ മത്സരങ്ങളിലെ പോലെ എംഎസ് ധോണി രക്ഷകനായി. ആറാം വിക്കറ്റില്‍ മനീഷ് പാണ്ഡെയും ധോണിയും ചേര്‍ന്ന് 101 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യന്‍ സ്കോര്‍ മികച്ചതാക്കി.
മനീഷ് പാണ്ഡെ 50 റണ്‍സെടുത്തു. കഴിഞ്ഞ കളികളുടെ തുടര്‍ച്ചയെന്നോണം ധോണി 49 റണ്‍സുമായും പുറത്താകാതെ നിന്നു.
ധോണിയുടെ മുന്നൂറാം ഏകദിന മത്സരവും ലങ്കന്‍ പേസര്‍ ലസിത് മലിംഗയുടെ 300ാം വിക്കറ്റ് നേട്ടവും ഈ കളിയുടെ പ്രത്യേകതയായി. ഇന്ത്യന്‍ ക്യാപ്ടന് വിരാട് കോലിയായിരുന്നു മലിംഗയുടെ 300ാം ഇര.
Keywords: India, Sri Lanka, Cricket, Colombo, ODI
COMMENTS