ഹിസ്ബുള്‍ തലവനും പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരനുമായ സയ്യിദ് സലാഹുദ്ദീന്‍ ഹിസ്ബുള്‍ ബന്ധമുള്ളവര്‍ക്ക് അമേരിക്കയ...
ഹിസ്ബുള്‍ തലവനും പാകിസ്ഥാന്‍ കേന്ദ്രമാക്കി
പ്രവര്‍ത്തിക്കുന്ന ഭീകരനുമായ സയ്യിദ് സലാഹുദ്ദീന്‍
ഹിസ്ബുള്‍ ബന്ധമുള്ളവര്‍ക്ക് അമേരിക്കയിലുള്ള എല്ലാ ആസ്തികളും ഇതോടെ മരവിപ്പിക്കപ്പെടുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു. 1989 ല്‍ രൂപവത്കരിച്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കശ്മീരിലെ ഏറ്റവും വലിയതും ഏറ്റവും പഴയതുമായ ഭീകര ഗ്രൂപ്പുകളില്‍ ഒന്നാണ്
വാഷിങ്ടണില്‍ നിന്ന് എം രാഖി
വാഷിങ്ടണ്‍: കശ്മീരിലെ ഭീകരതയ്ക്ക് വലിയൊരളവുവരെ അറുതിവരുത്താന്‍ സഹായകമാവുന്ന നീക്കമാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരസംഘടനയെ അമേരിക്ക വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്.ഇന്ത്യയുടെ ഏറെക്കാലത്തെ നീക്കത്തിനൊടുവിലാണ് ഈ സംഘടനയെ ആഗോള ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. കശ്മീരിലെ സ്വാതന്ത്ര്യ സമര പ്രസ്ഥാനമെന്നാണ് പാകിസ്ഥാന്‍ ഈ ഭീകര സംഘടനയെ വാഴ്ത്തുന്നത്.
അടുത്തിടെ ഇന്ത്യന്‍ സേന വധിച്ച ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെയും പാകിസ്ഥാന്‍ മഹാനായി ചിത്രീകരിച്ചിരുന്നു. പാകിസ്ഥാന്‍ കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ് വയും അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫും ബുര്‍ഹാന്‍ വാനിയെ സ്വാതന്ത്ര്യ പോരാളിയായി വാഴ്ത്തിയിരുന്നു. ഇത്തരം നീക്കങ്ങള്‍ക്കെല്ലാം ഒരുമിച്ച് ഏറ്റ അടിയാണ് ഹിസ്ബുളിനെ ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചത്.
ഹിസ്ബുള്‍ തലവനും പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരനുമായ സയ്യിദ് സലാഹുദ്ദീനെ ആഗോള ഭീകരനായി അമേരിക്ക രണ്ടു മാസം മുന്‍പ് പ്രഖ്യാപിച്ചിരുന്നു.
കശ്മീരിലെ വിവിധ ഭീകര ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതും ഹിസ്ബുള്‍ മുജാഹിക്കീനും സയ്യിദ് സലാഹുദ്ദീനുമാണ്. ഈ സംഘടനയ്ക്ക് അമേരിക്ക ഉള്‍പ്പെടെ പല രാജ്യങ്ങളിലും നിന്നു കിട്ടുന്ന സാമ്പത്തിക സഹായങ്ങള്‍ക്ക് ഇതോടെ വലിയൊരളവ് കുറവു വരും.
അമേരിക്ക ഭീകരനാക്കിയെങ്കിലും ഇന്ത്യയെ ഉപദ്രവിക്കാനായി സലാഹുദ്ദീന് പാകിസ്ഥാനെ പോലെ തന്നെ ചൈനയും സഹായം കൊടുക്കുന്നുണ്ട്. അതുകൊണ്ട് സലാഹുദ്ദീന്റെയും ഹിസ്ബുളിന്റെയും ഭീകര പ്രവര്‍ത്തനത്തിന് പൂര്‍ണവിരാമം ഇതിലൂടെ കൈവരുമെന്നു കരുതാനുമാവില്ല.
ഹിസ്ബുള്‍ ബന്ധമുള്ളവര്‍ക്ക് അമേരിക്കയിലുള്ള എല്ലാ ആസ്തികളും ഇതോടെ മരവിപ്പിക്കപ്പെടുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു.
1989 ല്‍ രൂപവത്കരിച്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കശ്മീരിലെ ഏറ്റവും വലിയതും ഏറ്റവും പഴയതുമായ ഭീകര ഗ്രൂപ്പുകളില്‍ ഒന്നാണ്.
ജമ്മു കശ്മീരില്‍ പല ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഏറ്റെടുത്തിട്ടുണ്ട്.
ഇന്ത്യ കറന്‍സി പിന്‍വലിച്ചപ്പോള്‍ തന്നെ നടുവൊടിഞ്ഞ കശ്മീരിലെ ഭീകരര്‍ക്ക് ഏറ്റ ഏറ്റവും വലിയ അടികളിലൊന്നായി മാറും അമേരിക്കയുടെ ഈ പ്രഖ്യാപനം.
എം രാഖി
Hizbul Mujahideen has been declared a terrorist organization by the United States, a States Department communique informed.
This organization was declared as a global terrorist organization in the long run by Indian authorities.
Husbul terrorist Burhan Vani, who was recently killed by the Indian Army, was also featured in the Pakistan as freedom fighter. Pakistan's army commander General Khamar Javed Bajajwam and then Prime Minister Nawaz Sharif blessed Burhan Wani as freedom fighter.
Two months ago, the US had announced Hizbul chief Syed Salahuddin as the global terrorist.
Hizbul Mujahideen and Syed Salahuddin are organizing various terror groups in Kashmir.
Keywords: Hizbul Mujahideen, United States, Kashmir, M Rakhi, General Khamar Javed Bajajwam , Prime Minister Nawaz Sharif, Burhan Wani, Syed Salahuddin , Hizbul chief , Pakistan, US State Department , currency
COMMENTS