കൊച്ചി: ലാവലിൻ കേസിൽ പിണറായി വിജയനെ സി ബി ഐ തിരഞ്ഞുപിടിച്ച് വേട്ടയാടുകയായിരുന്നുവെന്ന് ഹൈക്കോടതി. പിണറായിയെ കുറ്റവിമുക്തനാക്കിക്കൊണ...
കൊച്ചി: ലാവലിൻ കേസിൽ പിണറായി വിജയനെ സി ബി ഐ തിരഞ്ഞുപിടിച്ച് വേട്ടയാടുകയായിരുന്നുവെന്ന് ഹൈക്കോടതി.
പിണറായിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിചാരണക്കോടതി നടത്തിയ വിധിന്യായം ശരിവച്ചു കൊണ്ടുള്ള വിധിയിലാണ് ഹൈ ക്കോടതി ജഡ്ജി ജസ്റ്റിസ് പി. ഉബൈദ് ഈ പരാമർശം നടത്തിയത്.
നായനാർ സർക്കാരിൽ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് പിണറായി ലാവലിൻ കരാറിലൂടെ അവിഹിതമായി ഒന്നും ചെയ്യുകയോ നേട്ടമുണ്ടാക്കുകയോ ചെയ്തതിനു തെളിവില്ലെന്ന് ജസ്റ്റിസ് ഉബൈദ് വിധിന്യായത്തിൽ പറഞ്ഞു.
വൈദ്യുതി വകുപ്പ് ഭരിച്ച മന്ത്രിമാരെയൊന്നും കുറ്റപ്പെടുത്താതെ പിണറായിയെ മാത്രം വേട്ടയാടിയതിനു പിന്നിലും രാഷ്ട്രീയമുണ്ട്.
സി ബി ഐ പറയുന്ന തെളിവുകളൊന്നും നിലനിൽക്കുന്നതല്ല. ഉദ്യോഗസ്ഥ തലത്തിൽ നടന്ന ഒരു കരാറിന് അന്നത്തെ മന്ത്രിയെ വേട്ടയാടുന്നത് ശരിയല്ലെന്നും വിധിന്യായത്തിൽ പറയുന്നു.
COMMENTS