ചണ്ഡിഗഡ്: കലാഭം ഭയന്ന് ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗ് പ്രതിയായ മാനഭംഗക്കേസിലെ വിധി പ്രസ്താവം ജയിലില്‍ കോടതി മുറിയൊരുക്ക...
ചണ്ഡിഗഡ്: കലാഭം ഭയന്ന് ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗ് പ്രതിയായ മാനഭംഗക്കേസിലെ വിധി പ്രസ്താവം ജയിലില്‍ കോടതി മുറിയൊരുക്കി നടത്താന്‍ തീരുമാനമായി.
നേരത്തേ വീഡിയോ കോണ്‍ഫറന്‍സിംഗിനെക്കുറിച്ച് ആലോചിച്ചിരുന്നെങ്കിലും പിന്നീട് വിധി പ്രസ്താവം ജയിലിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
36 പേരുടെ ജീവനെടുത്ത കലാപത്തിനു ശേഷം നടക്കുന്ന വിധി പ്രസ്താവം രാജ്യം ഉറ്റുനോക്കുകയാണ്. ലോകമെമ്പാടും മാധ്യമങ്ങളില്‍ വിധി പ്രസ്താവത്തിനു മുമ്പേയുള്ള കാലപം വന്‍ വാര്‍ത്തയായിരുന്നു.
റോത്തകിലെ സുനൈരിയ ജില്ലാ ജയിലിലാണ് ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ തന്നെയാണ് കോടതി മുറിയൊരുക്കുക.
പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സിബിഐ ഈ തീരുമാനമെടുത്തത്.
ഇതേസമയം, ജഡ്ജിക്ക് അതിശക്തമായ സുരക്ഷ ഒരുക്കാനും കോടതി പൊലീസിനോടും സംസ്ഥാന സര്‍ക്കാരിനോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശിക്ഷി വിധിക്കുന്ന വേളയില്‍ വീണ്ടും കലാപമുണ്ടാകാതിരിക്കാനും ശക്തമായ നടപടിയെടുത്തിട്ടുണ്ടെന്നു സര്‍ക്കാര്‍ അറിയിച്ചു.
സുരക്ഷാ വീഴ്ചയുടെ പേരില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെയും ഹര്യാന മുഖ്യമന്ത്രിയേയും നിശിതമായി വിമര്‍ശിച്ചിരുന്നു.
COMMENTS