ഗൊരഖ്പുർ: ഉത്തർപ്രദേശിൽ ഗൊരഖ്പുർ ബാബ രാഘവ് ദാസ് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ മരിച്ച കുട്ടികളുടെ മൃതദേഹം കൊണ്ടു...
ഗൊരഖ്പുർ: ഉത്തർപ്രദേശിൽ ഗൊരഖ്പുർ ബാബ രാഘവ് ദാസ് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ മരിച്ച കുട്ടികളുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് ലഭ്യമാക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ല.
ഓട്ടോറിക്ഷയിലും കൈവണ്ടിയിലുമൊക്കെയാണ് പല മൃതദേഹങ്ങളും കൊണ്ടുപോയത്. കുരുന്നുകളെ കൊലയ്ക്കു കൊടുത്തിട്ടും കാട്ടുന്ന ഈ അനാദരത്തിനെതിരേ വൻ പ്രതിഷേധം ഉയർന്നിട്ടും അധികൃതർ മൗനത്തിലാണ്.
മരിച്ച കുട്ടികളിൽ അധികവും സാധാരണ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. അവരോട് ഇങ്ങനെയൊക്കെ പെരുമാറിയാൽ മതിയെന്ന നിലപാടാണ് അധികൃതർക്ക് .
ഈ ദുരന്തത്തിൽ ഗുരുതരനിലയിലായിരുന്ന മൂന്നു കുട്ടികൾ കൂടി മരിച്ചു.ഇതോടെ, ബോധപൂർവമുണ്ടാക്കിയ ഈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 66 ആയി.
ഓക്സിജൻ കിട്ടാതെ ഏറ്റവും കൂടുതൽ കുട്ടികൾ മരിച്ചത് ഇക്കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലാണ്.
ഓക്സിജൻ നല്കുന്ന കമ്പനിക്ക് അറുപതു ലക്ഷത്തിലേറെ രൂപ സർക്കാർ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് കമ്പനി വിതരണം നിറുത്തിയിട്ടും അധികൃതർ കാട്ടിയ അനാസ്ഥയാണ് ദുരന്തത്തിനിടയാക്കിയത്.
ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും മരണകാരണം ഓക്സിജൻ ക്ഷാമമല്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്. ഇതു വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
COMMENTS