കണ്ണൂര്‍: കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്കും ചേലാകര്‍മം നടത്തുന്നുണ്ടെന്നത് നടുക്കമുണ്ടാക്കുന്നതാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പെണ്...
പെണ്‍കുഞ്ഞുങ്ങളുടെ ചേലാകര്‍മം ഒരു പരിഷ്കൃത സമൂഹത്തിനും അംഗീകരിക്കാനാവില്ല. ആഫ്രിക്കയിലെ ഗോത്ര വര്ഗങ്ങള്ക്കിടയില് ഈ പ്രാകൃത ആചാരം ഉണ്ടെന്നറിഞ്ഞപ്പോള്‍ മഹിളാസംഘടനകള്‍ ശക്തമായി അപലപിച്ചിരുന്നു.
അതിക്രൂരവും പ്രാകൃതവുമായി ഈ ആചാരം കേരളത്തിലും ഉണ്ടെന്നാണ് ഇപ്പോഴാണ് പുറത്തുവരുന്നത്.
പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവാത്തതാണിത്. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കു പുറമേ സ്ത്രീത്വത്തോടുള്ള കടന്നാക്രമണം എന്ന നിലയിലും ഇത് എതിര്‍ക്കപ്പെടേണ്ടതാണ്. അറിവുള്ളവരാരും ഇത്തരം ആചാരങ്ങള്‍ അംഗീകരിക്കുകയും ഇല്ലെന്ന് മന്ത്രി പറഞ്ഞു.
ഡിഎംഒയോടും ആരോഗ്യവകുപ്പ് ഡയറക്ടറോടും അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയാല്‍ നിയമവശം കൂടി പരിഗണിച്ച് ശക്തമായ നടപടി ഇതിനെതിരെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
COMMENTS