ദീപാലിയുടെ മൃതദേഹത്തിനരികെ അച്ഛന്‍ ദയാശങ്കര്‍ പതിനാറുകാരിയായ മകള്‍ കാമുകനെ കാണാനാണ് വീട്ടില്‍ ട്യൂഷന്‍ നടത്തുന്നതെന്ന് അയല്‍ക്കാര്‍ പറ...
ദീപാലിയുടെ മൃതദേഹത്തിനരികെ അച്ഛന്‍ ദയാശങ്കര്‍
പതിനാറുകാരിയായ മകള്‍ കാമുകനെ കാണാനാണ് വീട്ടില്‍ ട്യൂഷന്‍ നടത്തുന്നതെന്ന് അയല്‍ക്കാര്‍ പറഞ്ഞതിന്റെ ദേഷ്യത്തില്‍ അച്ഛന്‍ മകളെ വെടിവച്ചുകൊന്നു.
പൊലീസ് ദയാശങ്കറിന്റെ വീട്ടില്‍ പരിശോധനയില്‍
യുപിയിലെ ഉറി ജില്ലയിലാണ് സംഭവം. മകളെ വെടിവച്ച് കൊന്നതിനു ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അച്ഛന്‍ ആശുപത്രിയില്‍ ഗുരുതര നിലയിലാണ്.
ഉറു നഗരത്തിലെ കോട് വാലി പ്രദേശത്ത് ലക്ഷ്മി ക്ഷേത്രത്തിനടുത്തുള്ള വാടകവീട്ടില്‍ താമസിക്കുന്ന ദയാശങ്കറാണ് മകള്‍ ദീപാലിയെ ക്രൂരമായി കൊന്നത്.
ദയാശങ്കര്‍ കാണ്‍പുര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
മകളെ അനുയത്തില്‍ ടെറസിലേക്ക് കൊണ്ടുപോയി വെടിവയ്ക്കുകയായിരുന്നു. ചേച്ചിയെ വെടിച്ച ശേഷം സ്വയം നിറയൊഴിക്കാന്‍ നോക്കിയ അച്ഛനെ രക്ഷിക്കാനെ രക്ഷിക്കാന്‍ നോക്കുന്നതിനിടെ ഇളയ മകള്‍ക്കും വെടിയേറ്റു. 
ദീപാലിയുടെ അനുജത്തി ആശുപത്രിയില്‍
ട്യൂഷനെടുത്തു കിട്ടുന്ന വരുമാനം കുടുംബത്തിനും നല്കി നല്ല രീതിയില്‍ ജീവിക്കുന്ന കുട്ടിയായിരുന്നു ദീപാലിയെന്ന് അവളുടെ കൂട്ടുകാര്‍ പറയുന്നു. മകളുടെ വരുമാനത്തിലാണ് ദയാശങ്കര്‍ ജീവിക്കുന്നതെന്ന് അയല്‍ക്കാര്‍ പറഞ്ഞതും കൊലപാതകത്തിനു കാരണമായത്രേ.
ദീപാലിയുടെ അമ്മ രശ്മി പൊലീസുമായി സംസാരിക്കുന്നു
കാണ്‍പുര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ദയാശങ്കറിന്റെ നിലയും ഗുരുതരമായി തുടരുകയാണ്. വെടിയേറ്റ ഇളയ കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.
മകളുടെ ഘാതകനായ ഭര്‍ത്താവിനെതിരേ കേസ് കൊടുത്തിരിക്കുയാണ് ഭാര്യ രശ്മി.
ദീപാലിയുടെ മൃതദേഹം പൊലീസ് പരിശോധിക്കുന്നു
Keywords: Deepali Murder, Crime, Kanpur, Dayasankar, Resmi
 
 






 
							     
							     
							     
							    
 
 
 
 
 
COMMENTS