കൊല്ലം : ഫേസ് ബുക്ക് പ്രണയമറിഞ്ഞു വീട്ടുകാര്‍ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് പതിനഞ്ചുകാരി പതിനേഴുകാരനായ കാമുകനെ വിളിച്ചുവരുത്തി ഒളിച്ചോടി. ...
കൊല്ലം : ഫേസ് ബുക്ക് പ്രണയമറിഞ്ഞു വീട്ടുകാര്‍ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് പതിനഞ്ചുകാരി പതിനേഴുകാരനായ കാമുകനെ വിളിച്ചുവരുത്തി ഒളിച്ചോടി. ഒടുവില്‍ പൊലീസ് പിടിയിലായപ്പള്‍ പെണ്‍കുട്ടി വീട്ടിലും കാമുകന്‍ ജുവനൈല്‍ ഹോമിലുമായി.
അടിമാലിക്കാരിയായ പെണ്‍കുട്ടിയാണ് കൊല്ലം നിവാസിയായ ബാലനുമായി ഫേസ് ബുക്ക് വഴി പ്രണയത്തിലായത്. വിവരം വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വഴക്കു പറഞ്ഞു.
ഇതില്‍ പ്രകോപിതയായ പെണ്‍കുട്ടി, കാമുകനെ അടിമാലിയിലേക്കു വിളിച്ചുവരുത്തി ഒപ്പം പോന്നു. പെണ്‍കുട്ടിയുമായി നേരേ സ്വന്തം വീട്ടിലെത്തിയ ബാലനെ വീട്ടുകാര്‍ വിലക്കി.
ഇതിനിടെ, മകളെ കാണാനില്ലെന്നു പറഞ്ഞു വീട്ടുകാര്‍ പൊലീസില്‍ പരാതി കൊടുത്തു. പൊലീസ് പെണ്‍കുട്ടിയുടെ ഫേസ് ബുക്ക് പേജില്‍ നിന്ന് കാമുകനെ കണ്ടെത്തി. ഉടന്‍ പൊലീസ് കൊല്ലം പൊലീസില്‍ വിവരമറിയിച്ചു.
കൊല്ലം പൊലീസ് എത്തുമ്പോള്‍ ആണ്‍കുട്ടിയുടെ വീട്ടില്‍ വഴക്കു നടക്കുന്ന രംഗമായിരുന്നു. ഇരുവരെയും കൂട്ടി പൊലീസ് നേരേ അടിമാലിക്കു പോയി. അടിമാലിയിലെത്തിയ പൊലീസ് പെണ്‍കുട്ടിയെ വീട്ടുകാരെ തിരികെ ഏല്പിച്ചു.
പ്രയപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നു കാട്ടി ആണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്കു വിട്ടു. ഇനി കോടതിയില്‍ ഹാജരാക്കും.
Keywords: Facebook, boyfriend, girl, juvenile home, Kollam, Facebook page, Adimali
COMMENTS