മലപ്പുറം: പെരിന്തല്‍മണ്ണയില്‍ എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥി മാസിന്‍ (21) വെടിയേറ്റു മരിച്ചത് തോക്കു ചൂണ്ടി ഫോട്ടോ എടുക്കാന്‍ ശ്രമിക്...
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥി മാസിന്‍ (21) വെടിയേറ്റു മരിച്ചത് തോക്കു ചൂണ്ടി ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നുപവെന്ന് അറസ്റ്റിലായ സുഹൃത്ത് പൊലീസിനോടു പറഞ്ഞു.
അറസ്റ്റിലായ സുഹൃത്ത് മുസമിലാണ് ഇക്കാര്യം പൊലീസിനോടു സമ്മതിച്ചത്. തോക്ക് മറ്റൊരു സുഹൃത്തിന്റേതായിരുന്നു. ഇതു ചൂണ്ടി ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ നോക്കുന്നതിനിടെയാണ് അബദ്ധത്തില്‍ വെടി പൊട്ടിയത്.
സ്‌കൂട്ടറിലാണ് മാസിനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
രണ്ടു സുഹൃത്തുക്കള്‍ നടക്കിരുത്തിയാണ് ഇയാളെ കൊണ്ടുവന്നത്. ചോരയില്‍ കുളിച്ചാണ് എത്തിയത്.
ആശുപത്രിയിലെത്തുമ്പോള്‍ റോഡിലുരഞ്ഞ് കാലിനും മുറിവേറ്റിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷം സുഹൃത്തുക്കള്‍ കടന്നുകളയുകയായിരുന്നു.
COMMENTS