തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട ചെന്നൈ മെയിലിന്റെ എഞ്ചിനാണ് വേര്‍പെട്ടത്. കപ്ലിംഗിലെ പിഴവാണ് എഞ്ചിന്‍ വേര്‍പെടാന്‍ കാരണമെന്ന് റെയില...
തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട ചെന്നൈ മെയിലിന്റെ എഞ്ചിനാണ് വേര്‍പെട്ടത്. കപ്ലിംഗിലെ പിഴവാണ് എഞ്ചിന്‍ വേര്‍പെടാന്‍ കാരണമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊച്ചുവേളിക്കടുത്തുവച്ച്, ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിന്‍ വേര്‍പെട്ടതിനെക്കുറിച്ച് റെയില്‍വേ അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ സുരക്ഷാ വീഴ്ചയില്ലെന്നു റെയില്‍വേ പറഞ്ഞുവെങ്കിലും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട ചെന്നൈ മെയിലിന്റെ എഞ്ചിനാണ് വേര്‍പെട്ടത്. കപ്ലിംഗിലെ പിഴവാണ് എഞ്ചിന്‍ വേര്‍പെടാന്‍ കാരണമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.
വേര്‍പെട്ടു കുറേ ദൂരം പോയ ശേഷം എന്‍ജിന്‍ തിരികെ കൊണ്ടുവന്നു ഘടിപ്പിച്ചാണ് യാത്ര പുനരാരംഭിച്ചത്.
സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ വൈകുകയും ചെയ്തു. റെയില്‍വേയില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണെന്നും ആശങ്കപ്പെടാനില്ലെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം.
Keywords: Chennai Mail, Kochuveli, Thiruvananthapuram,
Railway , investigation
COMMENTS