ഡോ. ദര്‍ശന്‍ ലാല്‍ ഇസ്ലാമബാദ്: പാകിസ്ഥാന്‍ രണ്ടു ദശാബ്ദത്തിനിടെ ആദ്യമായി ഒരു ഹിന്ദുവിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. പുതിയ പ്...
- ഡോ. ദര്‍ശന്‍ ലാല്‍
ഇസ്ലാമബാദ്: പാകിസ്ഥാന്‍ രണ്ടു ദശാബ്ദത്തിനിടെ ആദ്യമായി ഒരു ഹിന്ദുവിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി.
പുതിയ പ്രധാനമന്ത്രി ഷാഹിദ് ഖഖന്‍ അബ്ബാസിയി നടത്തിയ മന്ത്രിസഭാ വിപുലീകരണത്തിലാണ് ഹിന്ദു വംശജനായ ദര്‍ശന്‍ ലാലിനു നറുക്കുവീണത്.
2018 മധ്യത്തില്‍ പൊതുതിരഞ്ഞെടുപ്പ് വരുമെന്നിരിക്കെ കരുതലോടെയാണ് പാകിസ്ഥാന്‍ മുസ്ലിം ലീഗ്‌നവാസ് (പി.എം.എല്‍എന്‍) നേതാവ് അബ്ബാസി മന്ത്രിസഭ വിപുലീകരിച്ചിരിക്കുന്നത്.
നാലു പാകിസ്ഥാന്‍ പ്രവിശ്യകളുടെയും ഭരണം ഏകോപിപ്പിക്കുകയാണ് ദര്‍ശന്‍ ലാലിന്റെ ചുമതല. സിന്ധിലെ ഘോട്ട്കി ജില്ലയിലെ മിര്‍പുര്‍ മാറ്റെലോ പട്ടണത്തില്‍ നിന്നുള്ള ഡോക്ടറാണ് ലാല്‍ (65). 2013ല്‍, പി.എം.എല്‍എന്‍ ടിക്കറ്റില്‍, ന്യൂനപക്ഷങ്ങള്‍ക്ക് റിസര്‍വ് ചെയ്തിട്ടുള്ള സീറ്റില്‍ രണ്ടാം തവണയും ദേശീയ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
മുന്‍ കാബിനറ്റില്‍ പ്രതിരോധമന്ത്രിയിരുന്ന ഖാജ മുഹമ്മദ് മുഹമ്മദ് ആസിഫ് രാജ്യത്തിന്റെ പുതിയ വിദേശകാര്യ മന്ത്രിയായി ചുമതലയേല്‍ക്കും.
2018 ലെ തിരഞ്ഞെടുപ്പ് വരെ അബ്ബാസിയ പ്രധാനമന്ത്രിയായി തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. പകരം, നവാസിന്റെ സഹോദരന്‍ ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രിയാവുമെന്നും ശ്രുതിയുണ്ട്.
Keywords: Darshan Lal, Pakistan, Minister, Nawas Sheriff , Dr. Darshan Lal Minister
 

 
							     
							     
							     
							    
 
 
 
 
 
COMMENTS