കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നതിനിടെ, നടന്റെ റിമാന്‍...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നതിനിടെ, നടന്റെ റിമാന്‍ഡ് കാലാവധി അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സെപ്റ്റംബര്‍ രണ്ടു വരെ നീട്ടി.
റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുന്നതിനാല്‍ നടനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വീണ്ടും കോടതിക്കു മുന്നിലെത്തിക്കുകയായിരുന്നു.
പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ബി. രാമന്‍പിള്ള ഹൈക്കോടതിയില്‍ ദിലീപിനു വേണ്ടി ഹാജരായിരിക്കുന്നത്. ജാമ്യം നല്കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്.
Keywords: Dileep, Remand, Jail
COMMENTS