കൊച്ചി: നടന്‍ ദിലീപ് ജാമ്യം തേടി ഹൈക്കോടതിയെ വീണ്ടും സമീപിക്കാനിരിക്കെ, അദ്ദേഹത്തിന്റെ റിമാന്‍ഡ് അങ്കമാലി ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്...
കൊച്ചി: നടന്‍ ദിലീപ് ജാമ്യം തേടി ഹൈക്കോടതിയെ വീണ്ടും സമീപിക്കാനിരിക്കെ, അദ്ദേഹത്തിന്റെ റിമാന്‍ഡ് അങ്കമാലി ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഈ മാസം 22 വരെ നീട്ടി.
വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ദിലീപ് കോടതിയുമായി സംസാരിച്ചത്. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍ നിറുത്തിയാണ് ദിലീപിനെ നേരിട്ടു കോടതിയില്‍ ഹാജരാക്കാതിരുന്നത്.
ദിലീപിന്റെ റിമാന്‍ഡ് മൂന്നാം തവണയാണ് നീട്ടുന്നത്. പ്രതിഭാഗവും പ്രോസിക്യൂഷനും ഇന്നു കോടതിയില്‍ ഹാജരായില്ല. ഈ സാഹചര്യത്തിലാണ് റിമാന്‍ഡ് നീട്ടിയത്.
ഈ കോടതിയില്‍ നിന്നു ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ദിലീപ് ഹൈക്കോടതിയെ വീണ്ടും സമീപിക്കാനിരിക്കുകയാണ്.
സാങ്കേതിക ജോലികള്‍ പൂര്‍ത്തിയാക്കി ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ നായര്‍ ബുധാനാഴ്ച ദിലീപിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അറിയുന്നു.
ഓടുന്ന കാറില്‍ നടിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ജൂലായ് പത്തിനാണ് ദിലീപിനെ അറസ്റ്റുചെയ്തത്.
COMMENTS