കൊച്ചി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തീയറ്റര്‍ കോംപഌക്‌സ് മുനിസിപ്പാലിറ്റി അടച്ചുപൂട്ടിയതിനെതിരെ ദിലീപിന...
കൊച്ചി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തീയറ്റര്‍ കോംപഌക്‌സ് മുനിസിപ്പാലിറ്റി അടച്ചുപൂട്ടിയതിനെതിരെ ദിലീപിന്റെ സഹോദരന്‍ അനൂപ് ഹൈക്കോടതിയില്‍.
അകാരണമായാണ് തീയറ്റര്‍ പൂട്ടിയതെന്നും ഇതു വന്‍ നഷ്ടത്തിനിടയാക്കുമെന്നും തൊഴിലാളികളുടെ വരുമാന മാര്‍ഗം അടച്ചെന്നും ഹര്‍ജിയില്‍ പറയുന്നു.
നിര്‍മാണ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ട് എന്ന് ചൂണ്ടിക്കാട്ടി വെള്ളിയാഴ്ചയാണ് നഗരസഭ ഡി സിനിമാസ് അടച്ചുപൂട്ടിച്ചത്.
തീയറ്റര്‍ പൂട്ടിയ നടപടിക്കെതിരേ നിര്‍മാതാവ് സുരേഷ് കുമാര്‍ ഇന്നലെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.
Keywords: Dileep, D Cinemas, Movie, Court,
COMMENTS