പ്രോസിക്യൂഷനു വേണ്ടി എത്താറുള്ള ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍സ് മഞ്ചേരി ശ്രീധരന്‍ നായര്‍ ഇന്നു കോടതിയില്‍ വന്നതുമില്ല. മുന്‍ ...
പ്രോസിക്യൂഷനു വേണ്ടി എത്താറുള്ള ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍സ് മഞ്ചേരി ശ്രീധരന്‍ നായര്‍ ഇന്നു കോടതിയില്‍ വന്നതുമില്ല. മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം.കെ. ദാമോദരന്റെ ശവസംസകാരത്തിനു പങ്കെടുക്കാനായി കണ്ണൂരില്‍ പോയിരിക്കുകയാണ് മഞ്ചേരി ശ്രീധരന്‍ നായര്‍. അദ്ദേഹം എത്താത്ത സാഹചര്യത്തില്‍ കേസ് മാറ്റണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു
സ്വന്തം ലേഖകന്‍
കൊച്ചി: റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ, പ്രോസിക്യൂഷന്‍ സമയം നീട്ടി ചോദിച്ചതിനെ തുടര്‍ന്ന്, ചൊവ്വാഴ്ച പരിഗണിക്കാനായി ഹൈക്കോടതി മാറ്റി.പ്രോസിക്യൂഷനു വേണ്ടി എത്താറുള്ള ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍സ് മഞ്ചേരി ശ്രീധരന്‍ നായര്‍ ഇന്നു കോടതിയില്‍ വന്നതുമില്ല. മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം.കെ. ദാമോദരന്റെ ശവസംസകാരത്തിനു പങ്കെടുക്കാനായി കണ്ണൂരില്‍ പോയിരിക്കുകയാണ് മഞ്ചേരി ശ്രീധരന്‍ നായര്‍. അദ്ദേഹം എത്താത്ത സാഹചര്യത്തില്‍ കേസ് മാറ്റണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.
ദിലീപ് ഒരു മാസത്തിലേറെയായി റിമാന്‍ഡില്‍ ആലുവ സബ് ജയിലിലാണ്. പുതിയ അഭിഭാഷന്‍ ബി. രാമന്‍പിള്ള വഴിയായിരുന്നു ദിലീപ് വീണ്ടും ജാമ്യഹര്‍ജി ഫയല്‍ ചെയ്തത്. ബി. രാമന്‍പിള്ള ഉള്‍പ്പെടെയുള്ളവര്‍ രാവിലെ തന്നെ കോടതിയില്‍ എത്തിയിരുന്നു. കേസ് മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്നു ബി. രാമന്‍പിള്ള കോടതിയെ അറിയിക്കുകയും ചെയ്തു.
ദിലീപ് ആദ്യം നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി ജൂലായ് 24ന് തള്ളിയിരുന്നു. അന്ന് രാം കുമാറായിരുന്നു അഭിഭാഷകന്‍. പുതിയ ജാമ്യ ഹര്‍ജിയില്‍ പൊലീസിനു സിനിമയിലുള്ള മറ്റു ചിലര്‍ക്കുമെതിരേ രൂക്ഷമായ ആരോപണങ്ങള്‍ ദിലീപ് ഉന്നയിച്ചിട്ടുണ്ട്.
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവിലായതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും സുപ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇക്കാരണങ്ങളാല്‍ ജാമ്യം കൊടുക്കരുതെന്നുമായിരുന്നു അന്നു പൊലീസ് വാദിച്ചത്.
എന്നാല്‍, അപ്പുണ്ണി ഹാജരാവുകയും സെല്‍ ഫോണ്‍ കണ്ടെടുക്കാനാവില്ലെന്ന് പൊലീസ് ഉറപ്പിക്കുയും ചെയ്ത സാഹചര്യത്തില്‍ ജാമ്യം വേണമെന്നാണ് ദിലീപിന്റെ ആവശ്യം.
അന്നു ജാമ്യം നിഷേധിച്ച സിംഗിള്‍ ബെഞ്ചിനു മുന്പാകെതന്നെയാണു ദിലീപ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.
COMMENTS