കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം നാളെയും തുടരും. ഇന്നു പ്രതിഭാഗത്തിന്റെ വ...
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം നാളെയും തുടരും. ഇന്നു പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി. നാളെ പ്രോസിക്യൂഷന്റെ വാദം തുടരും.
പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ബി. രാമന്‍പിള്ള ഹൈക്കോടതിയില്‍ ദിലീപിനു വേണ്ടി ഹാജരായത്. രാവിലെയും ഉച്ചതിരിഞ്ഞും ഏതാണ്ട് നാലു മണിക്കൂറോളമാണ് രാമന്‍ പിള്ള ദിലീപിനു വേണ്ടി വാദിച്ചത്.
ദിലീപിനെതിരേ പ്രോസിക്യൂഷന്‍ നിരത്തിയ എല്ലാ വാദവും തള്ളുന്നതാണ് പ്രതിഭാഗത്തിന്റെ വാദം.
പ്രതിഭാഗത്തിന്റെ പ്രധാന വാദങ്ങള്‍:
* ദിലീപിന് കേസല്‍ പങ്കില്ല. കസ്റ്റഡിയില്‍ വച്ചിരിക്കുന്നത് അന്യായമാണ്.
* നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് പൊലീസിനു കിട്ടിയിട്ടുണ്ട്.
* ദൃശ്യം പകര്‍ത്താനുപയോഗിച്ച ഫോണ്‍ നശിപ്പിച്ചെന്ന് പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന്‍ സമ്മിച്ചു.
* ഇനി ഫോണ്‍ കണ്ടെത്തണമെങ്കില്‍ അതു പൊലീസിന്റെ ചുമതലയാണ്. അതിന്റെ പേരില്‍ എന്റെ കക്ഷിയെ തടങ്കലില്‍ വയ്‌ക്കേണ്ട കാര്യമില്ല.
* ദിലീപ് ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ല.
* നിരവധി കേസുകളില്‍ പ്രതിയായ പള്‍സര്‍ സുനിയുടെ വാക്കുകള്‍ എങ്ങനെ വിശ്വസിക്കും.
* ദിലീപ് പണം നല്കിയതിനും പള്‍സര്‍ സുനിയുമായി ഫോണില്‍ സംസാരിച്ചതിനും തെളിവില്ല.
* ദിലീപിനെ കുടുക്കാന്‍ സിനിമയ്ക്കകത്തു നിന്നും പുറത്തു നിന്നും ഇടപെടലുകളുണ്ടായി.
* ആക്രമിക്കപ്പെട്ട നടിയോട് അടുപ്പമുള്ളവരില്‍ നിന്നുള്ള മൊഴികള്‍ തെളിവായി സ്വീകരിക്കരുത്.
* ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും നേരത്തേ പരിചയക്കാരാണെന്ന് നടി തന്നെ സമ്മതിച്ചിട്ടുണ്ട്.
* ആക്രമിക്കപ്പെടുമ്പോള്‍ നടി അഭിനയിച്ചിരുന്ന ലൊക്കേഷനിലും ഇരുവരും സൗഹാര്‍ദദ്ദത്തിലായിരുന്നുവെന്ന് മൊഴിയുണ്ട്.
* ഇവര്‍ തമ്മിലുള്ള തര്‍ക്കമാകാം നടി ആക്രമിക്കപ്പെടാന്‍ കാരണം.
* ദിലീപിനെതിരേ മാധ്യമങ്ങളില്‍ നിറം പിടിപ്പിച്ച കഥകള്‍ വരുന്നു.
ഇതേസമയം, കൂടുതല്‍ തെളിവുകള്‍ ദിലീപിനെതിരേ കിട്ടിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചപ്പോള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.
കോടതിയില്‍ പ്രതിഭാഗം ആക്രമണത്തിനിരയായ നടിയുടെ പേരു പറഞ്ഞത് കോടതിയുടെ ശാസനയ്ക്ക് ഇടയാക്കുകയും ചെയ്തു.
ഇതിനിടെ, നടന്റെ റിമാന്‍ഡ് കാലാവധി അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സെപ്റ്റംബര്‍ രണ്ടു വരെ നീട്ടി.
റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുന്നതിനാല്‍ നടനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വീണ്ടും കോടതിക്കു മുന്നിലെത്തിക്കുകയായിരുന്നു.
COMMENTS