റോയ് പി തോമസ് കൊച്ചി : ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ അഡ്വ. ബി. രാമന്‍പിള്ളയുടെ ജൂനിയര്‍മാര്‍ എത്തി കണ്ടതോടെ, ...
റോയ് പി തോമസ്
കൊച്ചി : ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ അഡ്വ. ബി. രാമന്‍പിള്ളയുടെ ജൂനിയര്‍മാര്‍ എത്തി കണ്ടതോടെ, തിങ്കളാഴ്ച തന്നെ ദിലീപിനു വേണ്ടി ജാമ്യ ഹര്‍ജി ഫയല്‍ ചെയ്യുന്നതിനുള്ള നീക്കങ്ങള്‍ സജീവമായി.ഒന്നര മണിക്കൂറാണ് രാമന്‍പിള്ളയുടെ ജൂനിയര്‍മാരായ സുജീഷ് മേനോന്‍ , ഫിലിപ്പ് വര്‍ഗീസ് എന്നിവര്‍ ദിലീപുമായി ആശയവിനിമയം നടത്തിയത്.
കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അവര്‍ ദിലീപില്‍ നിന്നു ചോദിച്ചറിയുകയും വക്കാലത്ത് ഒപ്പിടുവിക്കുകയും ചെയ്തു.
മുന്‍ അഭിഭാഷകന്‍ രാം കുമാര്‍ വേണ്ടവിധം കേസ് കൈകാര്യം ചെയ്തില്ലെന്ന ചിന്തയിലാണ് ദിലീപ് അഭിഭാഷകനെ മാറ്റിയിരിക്കുന്നത്. പുതിയ അഭിഭാഷകന്‍ രാമന്‍ പിള്ള ക്രിമിനല്‍ കേസുകളില്‍ പ്രാഗല്ഭ്യം തെളിയിച്ച ആളാണ്.
അഡ്വ. രാമന്‍ പിള്ളയുടെ ജൂനിയര്‍മാര്‍ ദിലീപിനെ കണ്ടിട്ട് ജയിലില്‍ നിന്നു പോകുന്നു
നേരത്തേ കാവ്യാ മാധവന്റെ വിവാഹമോചന കേസില്‍ നിശാല്‍ ചന്ദ്രയുടെ അഭിഭാഷകനുമായിരുന്നു രാമന്‍ പിള്ള. ആ കേസ് അദ്ദേഹം കൈകാര്യം ചെയ്ത രീതിയും പുതിയ കേസ് അദ്ദേഹത്തിനു നല്കുന്നതിനു കാരണമായി പറയുന്നു.
വളരെ സങ്കീര്‍ണമായ കേസാണ് തങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതെന്നും ജാമ്യം നേടിയെടുക്കുക എളുപ്പമല്ലെന്നും അഭിഭാഷകര്‍ ദിലീപിനെയും കുടുംബത്തെയും അറിയിച്ചിട്ടുണ്ട്. കേസില്‍ സ്ത്രീപീഡന കാര്യം കടന്നുവരുന്നതിനാലും നേരത്തേ കൈകാര്യം ചെയ്തതിലെ പിഴവുകളും ഡല്‍ഹിയിലെ നിര്‍ഭയ കേസുമായി താരതമ്യംചെയ്യപ്പെട്ടതും തിരിച്ചടികള്‍ക്കു കാരണമായേക്കാമെന്നും അഭിഭാഷകര്‍ മുന്നറിയിപ്പു കൊടുത്തിട്ടുണ്ട്.
ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ തന്നെ തിങ്കളാഴ്ച സമര്‍പ്പിക്കാനാണ് അഡ്വ. രാമന്‍ പിള്ള ആലോചിക്കുന്നതെന്നറിയുന്നു.
ദിലീപിന്റെ സഹോദരന്‍ അനൂപ് അഭിഭാഷകര്‍ക്കൊപ്പം ജയിലില്‍ എത്തിയെങ്കിലും പുറത്തു കാത്തുനിന്നു. അഭിഭാഷകര്‍ മാത്രമാണ് അകത്തേയ്ക്കു പോയത്.
COMMENTS