ആദ്യ വിവാഹം നിയമപരമായി വേര്‍പെടുത്താതെയാണ് മഞ്ജുവിനെ വിവാഹം കഴിച്ചതെങ്കില്‍ ഹിന്ദു വിവാഹ നിയമപ്രകാരം ഗുരുതരമായ കുറ്റമാണത്. അതിനു പുതിയ ...
ആദ്യ വിവാഹം നിയമപരമായി വേര്‍പെടുത്താതെയാണ് മഞ്ജുവിനെ വിവാഹം കഴിച്ചതെങ്കില്‍ ഹിന്ദു വിവാഹ നിയമപ്രകാരം ഗുരുതരമായ കുറ്റമാണത്. അതിനു പുതിയ കേസ് വരികയും ചെയ്യും
സ്വന്തം ലേഖകന്‍
കൊച്ചി: നിത്യവും പുതിയ പുതിയ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെ, നടന്‍ ദിലീപിന് ജാമ്യം നേടി പുറത്തുവരാനുള്ള സാദ്ധ്യത അകന്നുകൊണ്ടിരിക്കുന്നതായി നിയമവിദഗ്ദ്ധര്‍ വിലയിരുത്തുന്നു.ഏറ്റവും ഒടുവിലായി പുറത്തുവന്നിരിക്കുന്നത് ദിലീപ് മഞ്ജുവിനു മുന്‍പ് അമ്മാവന്റെ മകളെ വിവാഹം കഴിച്ചിരുന്നുവെന്നാണ്. ഇക്കാര്യത്തിന് ഒരു സ്ഥിരീകണവും ഇല്ല.
ആദ്യ വിവാഹം നിയമപരമായി വേര്‍പെടുത്താതെയാണ് മഞ്ജുവിനെ വിവാഹം കഴിച്ചതെങ്കില്‍ ഹിന്ദു വിവാഹ നിയമപ്രകാരം ഗുരുതരമായ കുറ്റമാണത്. അതിനു പുതിയ കേസ് വരികയും ചെയ്യും.
ഇക്കാര്യം പക്ഷേ, സ്ഥിരീകരിക്കാനായിട്ടില്ല. വ്യാജവാര്‍ത്തയാണെങ്കില്‍ വാര്‍ത്ത കൊടുത്തവര്‍ക്കെതിരേ നിയമനടപടിയും വരും.
വിവാഹ വാര്‍ത്തയ്ക്കു നടി പീഡിപ്പിക്കപ്പെട്ട വാര്‍ത്തയുമായി ബന്ധമില്ല. പക്ഷേ, ഇക്കാര്യം രേഖാമൂലം സമര്‍ത്ഥിക്കാന്‍ കഴിഞ്ഞാല്‍ അന്വേഷക സംഘത്തിന് ദിലീപ് വിശ്വാസയോഗ്യനായ വ്യക്തിയല്ലെന്നു തെളിയിക്കാന്‍ ഒരു തുമ്പുകൂടി കിട്ടുകയും ചെയ്യും. ഇതാണ് പൊലീസ് ഈ വഴിക്ക് അന്വേഷിക്കാന്‍ കാരണമെന്നറിയുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ദിലീപിന്റെ ബന്ധുക്കളെ പലരെയും പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. വിവാഹകാര്യം അന്വേഷിക്കാന്‍ കൂടിയാണ് ഈ മൊഴിയെടുപ്പ് എന്നാണ് അറിയുന്നത്.
Keywords: Dileep, Marriage, Manju Warrier, Kavya Madhavan
COMMENTS