ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ കലാപം വ...
ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ കലാപം വ്യാപിക്കുന്നു. സംഘര്‍ഷങ്ങളില്‍ 32 പേരുടെ ജീവന്‍ നഷ്ടപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
അതിനിടെ സംഘര്‍ഷം ഡല്‍ഹിയിലേക്കും രാജസ്ഥാനിലേക്കും വ്യാപിച്ചു. സംഘര്‍ഷങ്ങള്‍ നേരിടാന്‍ ഡല്‍ഹിയിലെ 11 ജില്ലകളില്‍ 144 പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ എല്ലാ പെട്രോള്‍ പമ്പുകളും അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. പൊലീസ് റോന്തുചുറ്റല്‍ ശക്തമാക്കുകയും ചെയ്തു. രാജ്യതലസ്ഥാനത്ത് തീവണ്ടികളും വാഹനങ്ങളും അഗ്നിക്കിരയാക്കിയിരുന്നു.
രാജസ്ഥാനിലെ ശ്രീഗംഗാനഗറിലെ പൊലീസ് സ്റ്റേഷന്‍ ദേര അനുയായികള്‍ ആക്രമിച്ചു. സ്റ്റേഷന്‍ കെട്ടിടങ്ങളും വാഹനങ്ങളും തീയിട്ടുനശിപ്പിച്ചു.
പഞ്ചാബിലെ സംഗ്രൂര്‍, മോഗ ജില്ലകളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. റോത്ത ഭാഗത്തേക്കുള്ള 250 തീവണ്ടികള്‍ റദ്ദാക്കിയിട്ടുണ്ട്.
പഞ്ചാബിലെ 10 ജില്ലകളിലും ഹരിയാനയിലെ മൂന്നു ജില്ലകളിലും കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാനിയില്‍ സംഘര്‍ഷം തടയാന്‍ 53 കമ്പനി അര്‍ധസൈനിക വിഭാഗങ്ങളെയും 50,000 പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചു.
പഞ്ചാബ്, ഹരിയാന, രാജസ്ഥാന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ 72 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവച്ചു.
അതിനിടെ ഗുര്‍മീത് റാം റഹീമിനെ ജയിലിലേക്കു മാറ്റുന്നതിനായി പ്രത്യേക ഹെലികോപ്ടറില്‍ പൊലീസ് റോത്തയിലേക്കു കൊണ്ടുപോയി.
ഹരിയാനയിലെ സിര്‍സയിലെ ആശ്രമത്തില്‍ 15 വര്‍ഷം മുമ്പ് വനിതാ അനുയായി മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് റാം റഹീം കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.
Tags: India, GurmeetRamRahim, Violence, Police, DeraSachaSauda

COMMENTS