കൊച്ചി: നടന്‍ ദിലീപിന്റെ കഷ്ടകാലമൊഴിയുന്നില്ല. അദ്ദേഹത്തിന്റെ ഉടമയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തീയറ്റര്‍ കോംപ് ളക്‌സ് അടച്ചുപൂട്ടിക്...
കൊച്ചി: നടന്‍ ദിലീപിന്റെ കഷ്ടകാലമൊഴിയുന്നില്ല. അദ്ദേഹത്തിന്റെ ഉടമയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തീയറ്റര്‍ കോംപ് ളക്‌സ് അടച്ചുപൂട്ടിക്കാന്‍ നഗരസഭ തീരുമാനിച്ചു.
തീയറ്റര്‍ കോംപ് ളക്‌സിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിട്ട് തുറക്കുന്ന കാര്യം തീരുമാനിക്കാമെന്നാണ് നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗം കൈക്കൊണ്ടിരിക്കുന്ന തീരുമാനം.
ഡി സിനിമാസ് നില്‍ക്കുന്ന ഭൂമി കൈയേറ്റ വസ്തുവാണെന്നും അല്ലെന്നുമുള്ള വിവാദം നിലനില്‍ക്കുന്നതിനിടെയാണ് നഗരസഭയുടെ തീരുമാനം. ഭരണ-പ്രതിപക്ഷങ്ങള്‍ ഐകകണ്‌ഠേനെയാണ് ഈ തീരുമാനമെടുത്തത്.
ദിലീപിന് പുറമ്പോക്ക് കൈയേറാന്‍ പിന്തുണ നിന്നവര്‍ക്കും കൈയേറ്റം പൊളിക്കണമെന്ന നിര്‍ദേശം നടപ്പാക്കാതിരുന്നവര്‍ക്കും എതിരേ നടപടി ആവശ്യപ്പെട്ട് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ത്വരിതാന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. പി.ഡി. ജോസഫ് നല്‍കിയ പൊതു താത്പര്യ ഹര്‍ജിയിലാണ് ഈ തീരുമാനം.
ഇക്കാര്യത്തില്‍ സെപ്റ്റംബര്‍ 13നു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തൃശൂര്‍ വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.
പുറമ്പോക്ക് കൈയേറാന്‍ റവന്യു, നഗരസഭാ അധികൃതര്‍ സഹായിച്ചുവെന്ന് ജോസഫ് പരാതിയില്‍ പറയുന്നു. ദിലീപിന്റെ കൈയേറ്റത്തിനെതിരേ നടപടി വേണമെന്ന് ലാന്‍ഡ് റവന്യു കമ്മ്ഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും ജില്ലാ കളക്ടര്‍ക്കു നടപടിയെടുത്തില്ല.
ഇതെല്ലാം ദിലീപിനെ സഹായിക്കാന്‍ വേണ്ടിയായിരുന്നുവെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
ഡി സിനിമാസില്‍ കലാഭവന്‍ മണിയുടെ നിക്ഷേപം തിരഞ്ഞ് സിബിഐ, കൈയേറ്റം കണ്ടെത്താന്‍ പൊലീസും റവന്യൂ വകുപ്പും
Chalakkudy municipality decided to close down the D Cinemas theater compilex owned by actor producer Dileep.
The municipal board council's decision is in the midst of controversy over whether the D. Cinemas land is encroachment or not.
Keywords: Dileep, D Cinemas, Crime, Chalakkudy,
The vigilance court, Joseph, September 13, Land Revenue Commissioner
COMMENTS