തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും കൊലപാതകത്തിന്റെയും പശ്ചാത്തലത്തില്‍ ദവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രി പിണറായി ...
തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും കൊലപാതകത്തിന്റെയും പശ്ചാത്തലത്തില്‍ ദവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെ രാജ്ഭവനില്‍ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല.
അസാധാരണ നടപടിയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയത് സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കിയതായി മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. സമാനമായ പ്രതികരണമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നടത്തിയത്.
ഇക്കാര്യത്തില്‍ എല്‍ഡിഎഫിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായമാണുള്ളത്. ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി.
തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ നടപടി ഭറമഘടനാ വിരുദ്ധമെന്നാണ് കാനം രാജേന്ദ്രന്‍ പ്രതികരിച്ചത്. ഫെഡറല്‍ തത്വങ്ങളുടെ ലംഘനമെന്ന് വൈക്കം വിശ്വനും പറഞ്ഞു.
എന്നാല്‍, ഇക്കാര്യത്തില്‍ അസാധാരണമായൊന്നുമില്ലെന്നും വിവാദമാക്കേണ്ടതില്ലെന്നുമാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്. മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ അനുകൂലമായാണു പ്രതികരിച്ചെതെന്നും സംഭവങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ ഗവര്‍ണര്‍ സംതൃപ്തി രേഖപ്പെടുത്തിയെന്നും സിപിഎം പറയുന്നു.
മാത്രമല്ല, സംസ്ഥാനത്തിനെതിരായി ഗവര്‍ണര്‍ കേന്ദ്രത്തിനു റിപ്പോര്‍ട്ടു നല്‍കിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ വിഷയം വലിയ വിവാദത്തിലേക്കു വഴുതി വീഴാതെ അവസാനിപ്പിക്കാനാണ് സിപിഎമ്മിന്റെ ശ്രമം.
Tags: Kerala, Governor, ChiefMinister, PinarayiVijayan, Politics
COMMENTS