മൂന്നാര്‍: ആര്‍ഡിഒ ഓഫീസില്‍ ഫണ്ടുപിരിക്കാനെത്തിയ സിപിഎം പ്രവര്‍ത്തകരെ സബ് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഗണ്‍മാന്‍ തടഞ്ഞു. നായനാര്‍ അക്കാദമി...
മൂന്നാര്‍: ആര്‍ഡിഒ ഓഫീസില്‍ ഫണ്ടുപിരിക്കാനെത്തിയ സിപിഎം പ്രവര്‍ത്തകരെ സബ് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഗണ്‍മാന്‍ തടഞ്ഞു. നായനാര്‍ അക്കാദമി നിര്‍മ്മാണ ഫണ്ട് സമാഹരിക്കാനെത്തിയ പ്രവര്‍ത്തകരെയാണ് സബ് കളക്ടര്‍ വി. ആര്‍. പ്രേംകുമാര്‍ തടഞ്ഞത്.
വ്യാഴാഴ്ച 12 മണിക്ക് സിപിഎം ജില്ലാ കമ്മിറ്റിയംഗം ആര്‍. ഈശ്വര്‍, ലോക്കല്‍ സെക്രട്ടറി ജോബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം പ്രവര്‍ത്തകര്‍ ആര്‍ഡിഒ ഓഫീസില്‍ ഫണ്ടുപിരിക്കാന്‍ എത്തിയത്. ഓഫീസിലെ ജീവനക്കാരില്‍ നിന്ന് ഫണ്ട് പിരിക്കുന്നതിനിടെ സബ് കളക്ടറുടെ ഗണ്‍മാന്‍ എത്തി തടഞ്ഞു.
വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ എത്തുന്ന സമയമാണെന്നും അതിനാല്‍ ഫണ്ടുപിരിക്കാന്‍ പറ്റില്ലെന്നും പുറത്തുപോകണമെന്നും സബ് കളക്ടര്‍ പറഞ്ഞതായി ഗണ്‍മാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചു.
അതോടെ പിരിവു നിര്‍ത്തിയ പ്രവര്‍ത്തകര്‍ സബ് കളക്ടറെ കാണാന്‍ ശ്രമിച്ചെങ്കിനും അതിനുള്ള അനുമതി കിട്ടിയില്ല.
സബ് കളക്ടറുടെ നടപടിയില്‍ പ്രതിഷേധിച്ച് വൈകിട്ട് സിപിഎം പ്രവര്‍ത്തകര്‍ ആര്‍ഡിഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംഭവത്തെക്കുറിച്ച് ജില്ലാ കളക്ടര്‍ ജി.ആര്‍.ഗോകുല്‍ സബ് കളക്ടറോട് വിശദീകരണം തേടിയിട്ടുണ്ട്.
Tags: SubCollector, Devikulam, CPM, Collector, Politics, Kerala

COMMENTS