ഗോരഖ്പുര്‍: യുപിയില്‍ 69 കുട്ടികള്‍ മരിച്ചത് മസ്തിഷ്‌ക ജ്വരം കൊണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദുരന്തം ഉണ്ടായ ബാബ ര...
ഗോരഖ്പുര്‍: യുപിയില്‍ 69 കുട്ടികള്‍ മരിച്ചത് മസ്തിഷ്‌ക ജ്വരം കൊണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദുരന്തം ഉണ്ടായ ബാബ രാഘവ് ദാസ് ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുട്ടികളുടെ മരണത്തിനു കാരണം മസ്തിഷ്‌ക ജ്വരമാണ്. യുപിയില്‍ ഈ രോഗം സാധാരണയായി കണ്ടു വരുന്നതാണ്. ഈ രോഗം തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
മസ്തിഷ്‌ക ജ്വരത്തിനെതിരെ ഏതാണ് 90 ലക്ഷത്തോളം കുട്ടികള്‍ക്ക് പ്രതിരോധ മരുന്നു നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി ഈ രോഗം തുടച്ചു നീക്കാനുള്ള ശ്രമത്തില്‍ പങ്കാളിയാണ് താനെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാസ്തവ വിരുദ്ധമായ വാര്‍ത്തകളാണ് സംഭവത്തെക്കുറിച്ച് പുറത്തുവരുന്നത്. സംഭവത്തിന്റെ പേരില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ആശുപത്രി അധികൃതരുടെ വീഴ്ച കൊണ്ട് ആശുപത്രികളില്‍ രോഗികളുടെ ജീവന്‍ നഷ്ടപ്പെട്ടാല്‍ കര്‍ശനമായ നടപടി സ്വീകരിക്കും. ഗോരഖ്പൂര്‍ ആശുപത്രിയിലെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
അതിനിടെ മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു കുട്ടികള്‍ കൂടി ഞായറാഴ്ച മരിച്ചു.
Tags: UtterPradesh, Hospital, Tragedy, ChiefMinister, YogiAdityanath

COMMENTS