കൊച്ചി: ഓടുന്ന കാറിന് തീപിടിച്ച വേളയിൽ കുടുംബത്തെ രക്ഷിച്ച ഗൃഹനാഥന് സീറ്റ് ബെൽറ്റിൽ കുരുങ്ങി ദാരുണാന്ത്യം. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ...
കൊച്ചി: ഓടുന്ന കാറിന് തീപിടിച്ച വേളയിൽ കുടുംബത്തെ രക്ഷിച്ച ഗൃഹനാഥന് സീറ്റ് ബെൽറ്റിൽ കുരുങ്ങി ദാരുണാന്ത്യം.
ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ ദിലീപ് കുമാറിനാണ് മധുക്കരെ ടോൾ ബൂത്തിനടുത്തു വച്ച് ഇക്കഴിഞ്ഞ വെളുപ്പിന് ദാരുണ അന്ത്യമുണ്ടായത്.
കാറിന് തീപടുന്നതു കണ്ട് ദിലീപ് കുമാർ പെട്ടെന്നു വണ്ടി നിറുത്തി ഉറക്കത്തിലായിരുന്ന ഭാര്യയേയും മകളെയും പുറത്തിറക്കി. ഇതിനകം തീ ആളിപ്പടർന്നതിനാൽ ദിലീപ് കുമാറിന് പുറത്തിറങ്ങാനായില്ല.
ദിലീപ് കുമാർ കാറിൽ കത്തിയമരുന്നത് ഭാര്യയും മകളും നിലവിളിയോടെ നോക്കി നിന്നു.
അതുവഴി പോയ വാഹനങ്ങൾ നിറുത്തി ജനം ദിലീപിനെ രക്ഷിക്കാൻ നോക്കിയെങ്കിലും തീയും ചൂടും കാരണം ആർക്കും അടുക്കാനായില്ല.
കൊച്ചിയിൽ ബിസിനസ് ആവശ്യത്തിനു വന്നതാണ് ദിലീപ് കുമാർ.
COMMENTS