കൊച്ചി : ഹിണി ബി 2 എന്ന ചിത്രത്തില്‍ ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ചുവെന്ന കേസ് ഒത്തുതീര്‍പ്പിലേക്ക്. സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരേ പരാ...
കൊച്ചി : ഹിണി ബി 2 എന്ന ചിത്രത്തില്‍ ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ചുവെന്ന കേസ് ഒത്തുതീര്‍പ്പിലേക്ക്. സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരേ പരാതിയില്ലെന്ന് യുവതി കോടതിയെ അറിയിച്ചതോടെയാണ് കേസ് ഒതുങ്ങുന്നത്.
ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ചുവെന്ന പരാതിയില്‍ ജീന്‍ പോള്‍ ലാല്‍ അറസ്റ്റാലാവുന്ന ഘട്ടം വരെ എത്തിയിരുന്നു. ഇതിനിടെയാണ് യുവതി പരാതിയില്ലെന്നു പറഞ്ഞിരിക്കുന്നത്.
ജീന്‍ പോള്‍ ലാലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ജില്ലാ കോടതി പരിഗണിക്കാനിരിക്കെയാണ് നടിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയത്. നടിയുമായി മദ്ധ്യസ്ഥ ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പിലെത്തിയെന്ന സത്യവാങ്മൂലവും കോടതിയില്‍ ഫയല്‍ ചെയ്യുന്നുണ്ട്.
നടിയുടെ ശരീരഭാഗങ്ങളെന്നു തോന്നിക്കുന്ന വിധത്തില്‍ ചിത്രീകരണം നടത്തിയെന്നു നേരത്തെ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതു ഗുരുതരമായ കുറ്റമായതിനാല്‍ ജീന്‍ പോള്‍ കുടുങ്ങുന്ന ഘട്ടം വന്നിരുന്നു.
ഒറ്റ സീനിന് 50000 രൂപ ചോദിച്ച നടി പിന്നീട് പത്തു ലക്ഷം രൂപ കിട്ടാന്‍ വേണ്ടിയാണ് പരാതി കൊടുത്തതെന്നും നിയമപരമായി പരാതി നേരിടുമെന്നുമായിരുന്നു ജീനിന്റെ പിതാവും ചിത്രത്തിന്റെ നിര്‍മാതാവുമായ ലാല്‍ പറഞ്ഞിരുന്നു.
ഇതേസമയം, തന്റെ അനുമതി ഇല്ലാതെ തന്നെ ഡ്യൂപ്പിനെ വച്ച് തന്റേതെന്നു തോന്നിക്കുന്ന രീതിയില്‍ ശരീരഭാഗങ്ങള്‍ മോശമായി ചിത്രീകരിച്ചെന്നും ഇതിന്റെ പേരിലാണ് പരാതി കെടുത്തതെന്നുമായിരുന്നു നടി നേരത്തേ ആരോപിച്ചത്.
നടിയുടെ പരാതി ശരിയാണെന്നു തെളിയിക്കുന്നതാണ് ചിത്രത്തിന്റെ സെന്‍സര്‍ കോപ്പിയും ചിത്രീകരിച്ച ഭാഗങ്ങളും പരിശോധിച്ചപ്പോള്‍ വ്യക്തമായെന്ന് പൊലീസും പറഞ്ഞിരുന്നു. ചിത്രത്തിന്റെ മേക്കപ് മാനെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
Keywords: film, Body Dupe , Honey B2, woman, director Jean Paul Lal, anticipatory bail, district court, actress
COMMENTS