തിരുവനന്തപുരം: ശക്തമായ ഇടതു പ്രതിഷേധത്തിനിടെ കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലി കേരളത്തിലെത്തി. പ്രത്യേക വിമാനത്തില്‍ രാവിലെ 1...
തിരുവനന്തപുരം: ശക്തമായ ഇടതു പ്രതിഷേധത്തിനിടെ കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലി കേരളത്തിലെത്തി.
പ്രത്യേക വിമാനത്തില്‍ രാവിലെ 11.15ന് തലസ്ഥാനത്തെത്തിയ ജയ്റ്റ്‌ലിയെ ബിജെപി നേതാക്കള്‍ ചേര്‍ന്നു വിമാനത്താവളത്തില്‍ സ്വീകരിച്ചു.
ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ വീട് കേന്ദ്രമന്ത്രി സന്ദര്‍ശിക്കുന്നുണ്ട്. തുടര്‍ന്ന് 12 ന് ശ്രീകാര്യം കല്ലന്പള്ളിയില്‍ നടക്കുന്ന അനുസ്മരണയോഗത്തില്‍ പങ്കെടുക്കും.
1.30 ആറ്റുകാല്‍ അംബികാ ഓഡിറ്റോറിയത്തില്‍ തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ പരിക്കേറ്റവരെയും കുടുംബാംഗങ്ങളെയും കേന്ദ്രമന്ത്രി കാണും.
വൈകുന്നേരം നാലിന് മാധ്യമ പ്രവര്‍ത്തകരെ കണ്ട ശേഷം അഞ്ചിന് ആക്കുളം സതേണ്‍ എയര്‍കമാന്‍ഡില്‍ നടക്കുന്ന പ്രതിരോധവകുപ്പിന്റെ പരിപാടിയിലും പങ്കെടുക്കുന്നുണ്ട്.
കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആര്‍എസ് എസ് ആവശ്യപ്പെട്ടിരിക്കെയാണ് ജെയ്റ്റ്‌ലി വരുന്നതെന്നതിനാല്‍ ഈ വരവിന് രാഷ്ട്രീയ മാനം ഏറെയാണ്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജെയ്റ്റ്‌ലി എത്തുന്നത്.
ഇതേസമയം, ജെയ്റ്റ്‌ലിയുടെ വരവില്‍ പ്രതിഷേധിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ രാജ്ഭവനു മുന്നില്‍ ധര്‍ണ നടക്കുകയാണ്. ആര്‍എസ്എസ് അക്രമങ്ങളില്‍ പരിക്കേറ്റവരുടെ കുടുംബങ്ങളാണ് ധര്‍ണ നടത്തുന്നത്. തങ്ങളെയും കേന്ദ്രമന്ത്രി കാണണമെന്നതാണ് ഇവരുടെ ആവശ്യം.
COMMENTS