മലപ്പുറം: നടന്‍ ബിജുമേനോന്‍ സഞ്ചരിച്ചിരുന്ന കാര്‍ വളാഞ്ചേരിക്ക് സമീപം വട്ടപ്പാറയില്‍ അപകടത്തില്‍ പെട്ടു. വാഹനത്തിനു കേടുപാടുണ്ടെങ്കിലു...
മലപ്പുറം: നടന്‍ ബിജുമേനോന്‍ സഞ്ചരിച്ചിരുന്ന കാര്‍ വളാഞ്ചേരിക്ക് സമീപം വട്ടപ്പാറയില്‍ അപകടത്തില്‍ പെട്ടു.
വാഹനത്തിനു കേടുപാടുണ്ടെങ്കിലും നടന്‍ സുരക്ഷിതനാണ്. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്ന മറ്റൊരു കാര്‍ നിയന്ത്രണംവിട്ട് ബിജുമേനോന്‍ സഞ്ചരിച്ച കാറിലിടിക്കുകയായിരുന്നു. പിന്നീട് ഈ കാര്‍ മറ്റൊരു കാറിലും ഇടിച്ചു.
ഇതു ഗതാഗതക്കുരുക്കിനു ഇടയാക്കി. പൊലീസ് എത്തി വാഹനങ്ങള്‍ മാറ്റിയ ശേഷമാണ് ഗാതാഗതക്കുരുക്ക് ഒഴിവാക്കിയത്.
പൊലീസ് സ്റ്റേഷനിലെ നടപടികള്‍ക്കു ശേഷം രാത്രി വൈകി ബിജുമേനോന്‍ മറ്റൊരു കാറില്‍ യാത്ര തുടര്‍ന്നു.
Keywords: Biju Menon, Accident, Valancherry
COMMENTS