മലയാള സിനിമയില്‍ ബെഡ് വിത്ത് ആക്ടിങ് എന്ന പാക്കേജ് പരിപാടി നിലവിലുണ്ടെന്ന നടി ഹിമാ ശങ്കറിന്റെ വെളിപ്പെടുത്തല്‍ വിമന്‍ കളക്ടീവിന്റെ ആരോ...
മലയാള സിനിമയില്‍ ബെഡ് വിത്ത് ആക്ടിങ് എന്ന പാക്കേജ് പരിപാടി നിലവിലുണ്ടെന്ന നടി ഹിമാ ശങ്കറിന്റെ വെളിപ്പെടുത്തല്‍ വിമന്‍ കളക്ടീവിന്റെ ആരോപണങ്ങള്‍ക്കും പരാതികള്‍ക്കും ശക്തിപകരുന്നു.
സിനിമയില്‍ കിടക്ക പങ്കിട്ടാല്‍ മാത്രമേ പ്രമുഖ നടിമാര്‍ക്കു പോലും രക്ഷയുള്ളൂ എന്നും ഇതിനെതിരേ ശക്തമായ നടപടി വേണമെന്നുമാണ് വിമന്‍ കളക്ടീവ് ആവശ്യപ്പെടുന്നത്.
താരസംഘടനയായ അമ്മയുടെ അനുകൂലികളായ ചില നടിമാര്‍ ഇതിനെതിരേ രംഗത്തു വരികയും ചെയ്തിരുന്നു. സിനിമാ സെറ്റില്‍ സിറ്റിംഗ് ജഡ്ജിയെ ഇരുത്തി പീഡനം നടക്കുന്നുണ്ടോ എന്നു നോക്കേണ്ട ഗതികേടിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നു നടിമാര്‍ തന്നെ ആക്ഷേപം ഉന്നയിക്കുകയുംചെയ്തു.
വിമന്‍ കളക്ടീവില്‍ പെട്ടവരും അല്ലാത്തവരും എന്ന നിലയില്‍ നടിമാര്‍ക്കിടയില്‍ വ്യക്തമായ ചേരിതിരിവു തന്നെ ഉണ്ടായിരിക്കെയാണ് പുതിയ വെളിപ്പെടുത്തലുമായി ഹിമ രംഗത്തുവന്നിരിക്കുന്നത്.
സ്‌കൂള്‍ ഒഫ് ഡ്രാമയില്‍ പഠിച്ചിരുന്ന കാലത്ത് പാക്കേജിന് വരാന്‍ തയ്യാറാണെങ്കില്‍ വേഷമുണ്ടെന്നു പറഞ്ഞു സിനിമയിലെ ചിലരില്‍ നിന്നു തനിക്കു വിളി വന്നിരുന്നുവെന്നും അന്ന് അതെന്താണെന്നു പോലും മനസ്സിലായില്ലെന്നും വിളിച്ചയാളോടു തന്നെ കാര്യം തിരക്കിയപ്പോഴാണ് വ്യക്തത കൈവന്നതെന്നും ഹിമ പറയുന്നു.
ബെഡ് വിത്ത് ആക്ടിംഗ് എന്നാണ് അന്നയാള്‍ വിശദീകരിച്ചുതന്നത്. പിന്നീട് ഇത്തരം രണ്ടു വിളികള്‍ കൂടി വന്നു. അങ്ങനെ അഭിനയിക്കാന്‍ സൗകര്യമില്ലെന്ന് അന്നു മറുപടി കൊടുത്തതുകൊണ്ട് പിന്നെ വിളി വന്നില്ലെന്നും ഹിമ പറയുന്നു.
തനിക്ക് ഒരു ആക്ടിവിസ്റ്റ് മുഖം കൂടി ഉള്ളതുകൊണ്ടാവാം, പിന്നീട് അത്തരം സമീപനങ്ങള്‍ ഉണ്ടായില്ലെന്നും ഹിമ വ്യക്തമാക്കുന്നു. സിനിമയില്‍ ആണ്‍ മേല്‍ക്കോയ്മയുണ്ടെന്നതും സത്യമാണെന്നും ഹിമ പറയുന്നു.
അഭിപ്രായം തുറന്നുപറയാന്‍ സ്ത്രീയോടു പറയുന്നവര്‍ തന്നെ പിന്നെ തിരിഞ്ഞുനിന്ന് പഴി പറയുന്ന അനുഭവവുമുണ്ടെന്നും ഹിമ പറയുന്നു.
താന്‍ അഭിനയിച്ച സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിന്റെ പ്രചാരണത്തിനായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഹിമ ഇക്കാര്യം പറഞ്ഞത്.
ഹിമയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുമ്പോഴും സിനിമയില്‍ പലരും പ്രതികരിക്കാന്‍ കൂട്ടാക്കുന്നില്ല.
COMMENTS